ചോക് പോയിൻ്റ് എന്ന് പറഞ്ഞാൽ ശ്വാസനാളി പോലൊന്ന്. ഇടുങ്ങിയ ലൈഫ് ലൈൻ . യുദ്ധം കൊടുമ്പിരി കൊണ്ടാൽ ഇറാൻ ലോകത്തിൻ്റെ ശ്വാസനാളി അടയ്ക്കും. ശ്വാസനാളി ഹോർമുസ് കടലിടുക്ക്. ഒമാനും ഇറാനും ഇടയിൽ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇടനാഴി . 31 കിലോമീറ്റർ വീതിയേ ഉള്ളു . പക്ഷെ ലോകത്തിനാവശ്യമായ പ്രകൃതി വാതകത്തിൽ അഞ്ചിലൊന്നും ഇതിലൂടെയാണ് കടന്നുപോവുന്നത്. ദിവസം 36 ലക്ഷം വീപ്പ എണ്ണയും .സൗദി, ഇറാഖ്, യു. എ. ഇ, കുവൈറ്റ്, ഖത്തർ രാജ്യങ്ങൾക്ക് എണ്ണ കടത്താൻ വേറൊരു വഴിയുമില്ല.
ഹോർമുസ് കടലിടുക്ക് കൂടാതെ മൂന്ന് ചരക്ക്
ഇടനാഴികളേ ലോകത്തിനുള്ളു ഏഷ്യ, യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തുർക്കി കടലിടുക്ക്. ബ്ളാക്ക് സമുദ്രത്തിന്നും മർമാരക്കും മധ്യേ . ഈജി പ്തിലെ സൂയസ് കനാൽ . ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും യോജിപ്പിക്കുന്നു. മറ്റൊന്ന് ചെങ്കടലിനെയും അറേബിയൻ സമുദ്രത്തെയും കൂട്ടിയിണക്കുന്ന ബാബേൽ മണ്ടേമ്പ് കടലിടുക്ക് .

ഇറാൻ, ഇസ്രായേൽ യുദ്ധം:ലോകം എണ്ണ കിട്ടാതെ പട്ടിണിയിലാവും
Comments