നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍ യു.ഡി.എഫിനൊപ്പം നിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ ആരും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും വാതില്‍ അടച്ചെങ്കില്‍ ആവശ്യം വന്നാല്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടാകുമല്ലോയെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 10467 വോട്ടാണ് ഇതുവരെ പി.വി അന്‍വറിന് നേടാനായത്.
Comments
DeToor reflective wanderings…