Tuesday , March 3 2026, 11:43 am

slider

മുണ്ടക്കൈയില്‍ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം; പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്ക്

വയനാട്: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ തവണയും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

Read More »

ശുഭാംശു ശുക്ള ഇന്ന് പുറപ്പെടും

പലവട്ടം മാറ്റി വെച്ച ബഹിരാകാശ യാത്ര ഇന്നാണ്. ഇന്ത്യൻ സമയം 12.01 ന് ഫ്ളോറിഡിയിലെ നാസ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശുവും സംഘവും പുറപ്പെടും. ആക്സിയം-4 ദൗത്യത്തിൽ ഹംഗറി, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ കൂടിയുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30 ന് ബഹിരാകാശ നിലയത്തിലെത്തും. 14 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്ത് എത്തുന്നത്.

Read More »

ഇന്നും കാറ്റും മഴയും

ആലപ്പുഴ,എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നേക്ക് യെല്ലോ അലെർട്ട് . മിതമായി മഴ പെയ്യും. 50 കിലോമീറ്റർ വേഗതയിൽ കാറ്റും. പരമ്പരാഗത കാലവർഷ സ്വഭാവത്തിലാവും മഴ . സംസ്ഥാനത്ത് ഒരിടത്തും ദുരന്ത സാധ്യതയില്ല.

Read More »

പി.വി അൻവർ വോട്ട് കട്ടർ ,കേരള ഒവൈസി

ബിൻസി പാലത്ത് ജയപരാജങ്ങളുടെ തുലാസിലാടുന്ന മുന്നണികളിൽ  ഒന്നിനെ മൂലയ്ക്കാക്കാൻ അവതരിക്കുന്നവരാണ് വോട്ട് കട്ടർമാർ . അവർക്ക് വിശേഷാൽ ഗുണമൊന്നുമുണ്ടാവില്ല .എന്നാൽ , ആവതുള്ള സ്ഥാനാർത്ഥികളുടെ വിജയവോട്ടുകൾ തൂഫാനാക്കി തോൽപ്പിക്കാൻ ഇവർക്കാവും. തരാതരം എത് മുന്നണിക്ക് വേണ്ടിയും ഇടപെടും. ബീഹാറിൽ ഒവൈസി ചെയ്തത് ഇതാണ് . മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ശ്രമിച്ചതും അതാണ് .ഹൈദരാബാദുകാരനാണ്. അവിടെ നല്ല സ്വാധീനമുണ്ട് .ദേശീയ മോഹങ്ങൾ കയറി പിടിച്ചപ്പോഴാണ് വടക്കെ ഇന്ത്യ പിടിച്ചത്. ന്യൂനപക്ഷ സംരക്ഷണം തന്നെ …

Read More »

പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ്; 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തെറ്റ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ് കണ്ടെത്തി. 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. മേയ് 22ന് പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ വീഴ്ചയെ തുടര്‍ന്നാണ് പിഴവ് സംഭവിച്ചതെന്നും ഇന്നും നാളെയുമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം …

Read More »

സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ല; കൊയിലാണ്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദനം

കോഴിക്കോട്: കൊയിലാണ്ടിയിലെ കെ.പി.എം.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ മിഠായി സ്വീകരിച്ചില്ലെന്ന് പറഞ്ഞ് കുട്ടിയെ മര്‍ദിച്ചെന്ന് രക്ഷിതാവ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും …

Read More »

ഖത്തറിലെ ഇറാന്‍ ആക്രമണം; കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ഇറാന്‍ ആക്രമിച്ചത്. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളും കണ്ണൂരില്‍ നിന്നുള്ള 12 സര്‍വീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്. എന്നാല്‍ ആശങ്ക ഒഴിഞ്ഞതിന് പിന്നാലെ ഖത്തര്‍ വ്യോമ പാത തുറന്നിരുന്നു. അതിനാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. …

Read More »

‘നന്ദിയുണ്ട് മാഷേ’; തോല്‍വിക്ക് പിന്നാലെ എം.വി ഗോവിന്ദന് റെഡ് ആര്‍മിയുടെ വിമര്‍ശനം

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ …

Read More »

ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം ?

ബിൻസി പാലത്ത് ഒരു ഉപതിരഞ്ഞടുപ്പ്. ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ പോലും ആവതില്ലാത്ത തിരഞ്ഞടുപ്പ് ഫലം. ആകെയുള്ളത് നിലവിലെ ഭരണത്തിൽ അസന്തുഷ്ടിയുണ്ടോയെന്ന റഫറണ്ടം മാത്രം. പുറമെ മണ്ഡലകേന്ദ്രീകൃത രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും . പക്ഷെ ,പടയ്ക്കിറങ്ങിയത് ബുദ്ധിജീവി പട്ടം പണിയെടുത്ത് ചാർത്തി വാങ്ങിയ ഒരു സംഘം . രണ്ടു പുതിയ രൂപകങ്ങൾ അവർ പൊട്ടി തട്ടിയെടുത്തു. ഒന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പൂമരൻ . രണ്ട്, നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എന്ന കുട്ടനിലവിളി . …

Read More »

നിലമ്പൂര്‍ പിടിച്ചെടുത്ത് യു.ഡി.എഫ്; ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയം

മലപ്പുറം: നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് തിളക്കമേറിയ വിജയം. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെ തോല്‍പ്പിച്ചത്. ആര്യാടന്‍ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. അന്‍വര്‍ 17,873 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശക്തികേന്ദ്രങ്ങളില്‍ നിന്ന് അന്‍വറിന് വോട്ട് പിടിക്കാന്‍ സാധിച്ചു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള …

Read More »