കൊച്ചി: ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളത്തില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളം ഇറാന്‍ ആക്രമിച്ചത്. നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ നിന്നുള്ള 17 സര്‍വീസുകളും കണ്ണൂരില്‍ നിന്നുള്ള 12 സര്‍വീസുകളും തിരുവനന്തപുരത്ത് നിന്നുള്ള എട്ട് സര്‍വീസുകളുമാണ് റദ്ദാക്കിയത്.
എന്നാല്‍ ആശങ്ക ഒഴിഞ്ഞതിന് പിന്നാലെ ഖത്തര്‍ വ്യോമ പാത തുറന്നിരുന്നു. അതിനാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലകളിലേക്കുള്ള യാത്രക്ക് മുന്‍പ് വിമാന സര്‍വീസുകളുടെ കാര്യത്തില്‍ യാത്രക്കാര്‍ ഉറപ്പു വരുത്തണമെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 1: 20 ന് അബുദാബിയിലേക്ക് പോവേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം യാത്രക്കാരെ ചെക്കിന്‍ ചെയ്തതിന് ശേഷം തിരിച്ചയച്ചു. പുലര്‍ച്ചെ രണ്ടരക്ക് ദോഹയില്‍ നിന്നും കരിപ്പൂരിലെത്തി 3:35 ന് മടങ്ങേണ്ടിയിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും റദ്ദാക്കി.
DeToor reflective wanderings…