അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നെന്ന് തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് ഒരുപാട് ട്രോളുകളും അവഗണനയും താൻ ഏറ്റുവാങ്ങിയെന്നും നല്ലൊരു കഥാപാത്രം നൽകി വീണ്ടും തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലൂടെയാണ് പ്രേമത്തിന് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിങ് പരിപാടിക്കിടെയാണ് മലയാള സിനിമയിൽ നിന്ന് …
Read More »തഗ് ലൈഫ് വൻപരാജയം: കമലും മണിരത്നവും നഷ്ടപരിഹാരം നൽകണമെന്ന് തിയറ്റർ ഉടമകൾ
കോടികളുടെ പ്രീ പ്രമോഷൻ പരിപാടികളുമായി തിയേറ്ററിലെത്തിയ കമൽ ഹാസൻ മണിരത്നം ചിത്രമാണ് തഗ് ലൈഫ്. എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണെന്നാണെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ ആണ് പലയിടത്തും പ്രദർശിപ്പിക്കുന്നത്. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ. നിർമാതാക്കളായ കമൽ …
Read More »കാന്താര ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം; ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്
കാന്താര ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. മുപ്പത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് സംഭവം. റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഘാംഗങ്ങളിലൊരാൾ പറഞ്ഞു. 2022ൽ പുറത്തിറങ്ങിയ ബോക്സ് ഓഫിസിൽ വൻഹിറ്റായ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ …
Read More »മാർക്കോ 2 ഉപേക്ഷിക്കുമോ?; ഒടുവിൽ നിലപാട് വ്യകത്മാക്കി ഉണ്ണി മുകുന്ദൻ
ഉണ്ണിമുകുന്ദന്റെ ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു മാർക്കോ. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രമായ മാർക്കോ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മാർക്കോ 2 ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയതാണ്. അതിനിടെ, മാർക്കോ 2യുടെ ഭാഗമാകുമോ എന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാര്‍ക്കോ 2യിൽ താനിനി തുടരുന്നില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ ബോഡി ട്രാന്‍സ്ഫര്‍മേഷന്‍റെ ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് …
Read More »തമിഴ്, ഹിന്ദി ചിത്രങ്ങളെല്ലാം പിന്നിൽ; ഒ.ടി.ടിയിൽ ഒന്നാമതാകാൻ ‘തുടരും’
തിയേറ്ററിലെ വിജയക്കുതിപ്പ് ഒ.ടി.ടിയിലും ആവർത്തിച്ച് മോഹൽലാൽ ചിത്രം തുടുരും. ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത ചിത്രം മെയ് 30 നാണ് ഒ.ടി.ടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ജൂണ്‍ 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ ഒടിടിയിലൂടെ ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് തുടരും. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് കമ്പനിയായ ഓര്‍മാക്സ് മീഡിയയാണ് മുന്നിൽ …
Read More »എവിടെ നോക്കിയാലും ‘തല’ എഫക്ട്; ട്രെൻഡ് ഏറ്റെടുത്ത് കേരള പൊലീസും
ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ കൊച്ചിയിലെ വാസ്കോയും കൂട്ടരും തീയറ്ററുകളുടെയും സോഷ്യൽ മീഡിയയുടെയും ഭരണം ഏറ്റെടുത്തിരിക്കുകയാണ്. കേരള പൊലീസും ഒട്ടും കുറക്കാതെ ട്രെൻഡിനൊപ്പം നീങ്ങുകയാണ്. ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് നെറ്റിസൺസ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ബൈക്ക് ഓടിക്കുമ്പോൾ ‘തല’യ്ക്ക് ഇഷ്ടം എന്താണെന്നാണ് കേരള പൊലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ച ചോദ്യം. പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും …
Read More »മൂന്ന് മലയാള പടങ്ങൾ ഈയാഴ്ച ഒടിടിയിലേക്ക്
മനുസ്വരാജ് സംവിധാനം ചെയ്ത പടക്കളം ഹോട്ട് സ്റ്റാറിൽ . തിയേറ്ററിലെത്തി ഒരു മാസം കഴിഞ്ഞാണ് ഒടിട്ടി പ്രദർശനം . സുരാജ് വെഞ്ഞാറമൂട് നായകൻ. ഒടിടിയിലും ആഘോഷിക്കാൻ ആലപ്പുഴ ജിംഖാന ഈ മാസം 13 ന് സോണി ലിവിലെത്തും. കഴിഞ്ഞ വിഷുവിനായിരുന്നു തിയേറ്റർ റിലീസ് .ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പടം. അരുൺ വെൺപാലയുടെ കർണിക മനോരമ മാക്സിൽ കാണാം. പുതുമുഖങ്ങളാണ് ഏറെയും. തിയേറ്ററിൽ പൊളിഞ്ഞ കമൽ ഹാസ്സൻ്റെ തഗ് ലൈഫ് …
Read More »രാജമൗലിയുടെ ബിഗ് പ്രൊജക്ട് സര്‍പ്രൈസ്; മഹേഷ് ബാബുവിനും പൃഥ്വിരാജിനൊപ്പം മാധവനും
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29. മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതുവരെയുള്ള സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ ആര്‍. മാധവനും ഭാഗമാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കഥാപാത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും നിര്‍ണായക റോളാണെന്നാണ് സൂചന. രാജമൗലിയുടെ അച്ഛനും …
Read More »തഗ് ലൈഫ് പൊട്ടി ദുൽഖർ ഫാനുകൾക്ക് ആശ്വാസം
കയ്യിൽ തടഞ്ഞ സൗഭാഗ്യം കൈവിട്ടു പോയ കെറുവിലായിരുന്ന ദുൽഖർ ആരാധകർക്ക് ആശ്വാസം. കമൽ ഹാസ്സൻ , മണിരത്നം സിനിമയുടെ ആദ്യ മണിക്കൂറുകളിലെ കലക്ഷനും പ്രേക്ഷകപ്രതികരണങ്ങളും നെഗറ്റീവ് ആയതോടെയാണ് ദുൽഖർ ഫാൻസ് സാമൂഹമാധ്യമങ്ങളിൽ തല കാണിച്ചത്. സിനിമയിൽ ദുൽഖറിന് കണ്ടു വെച്ച റോളായിരുന്നു സിലമ്പരസ്സൻ കൊണ്ടു പോയത്. ഡേറ്റില്ലെന്ന് പറഞ്ഞണ് ദുൽഖർ ഒഴിവായത്. എന്നാൽ സിനിമയിലെ താരത്തിരക്കും സംവിധാനത്തിൽ മണിരത്നവും ചേർന്നതോടെയായിരുന്നു അക്കിടിയായെന്ന തോന്നൽ ദുൽഖർ ആരാധകർക്കിടയിൽ പടർന്നത്. കമൽ ഹാസ്സൻ, …
Read More »മാമന്നനില്‍ ശത്രുക്കളെങ്കില്‍ മാരീശയില്‍ സുഹൃത്തുക്കളോ?; ഫഹദും വടിവേലുവും വീണ്ടും ഒന്നിക്കുന്നു
‘മാമന്നന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും തമിഴ് താരം വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളി സംവിധായകന്‍ സുധീഷ് ശങ്കര്‍ ഒരുക്കുന്ന ‘മാരീശ’യിലൂടയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ റിലീസായത്. മാമന്നനില്‍ നെഗറ്റീവ് റോളിലെത്തിയ ഫഹദ് ഫാസില്‍ മാരീശയില്‍ വടിവേലുവിനൊപ്പം ഒരു സുഹൃത്തായി എത്തുന്നു എന്നതാണ പ്രത്യേകത. മാമന്നനില്‍ ഇരുവരും മത്സരിച്ച് അഭിനയിച്ച് ചിത്രം സൂപ്പര്‍ ഹിറ്റാക്കിയിരുന്നു. മാരീശയിലും ഇരുവരും ഹിറ്റ് മേക്കിങ് കോമ്പോ …
Read More »
DeToor reflective wanderings…