Thursday , March 5 2026, 6:53 pm

aaa

കാട്ടാന ഷോക്കേറ്റു ചരിഞ്ഞ നിലയില്‍

സുല്‍ത്താന്‍ ബത്തേരി: വൈദ്യുത കമ്പിവേലിയില്‍നിന്നു ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയെ കണ്ടെത്തി. 35 വയസ് മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മുത്തങ്ങ മുറിയംകുന്ന് വയലില്‍ ബുധനാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച താത്കാലിക വേലിയിലെ കമ്പി കാലില്‍ കുരുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം. നിരവധി കുടുംബങ്ങള്‍ കൃഷി ചെയ്യുന്നതാണ് വയല്‍. ആനശല്യമുള്ളതിനാല്‍ കര്‍ഷകന്‍ താത്കാലിക വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിലുള്ള വീട്ടില്‍നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്നാണ് സൂചന.വന്യജീവി …

Read More »

ആരോഗ്യ ഗുണനിലവാരത്തില്‍ കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

കല്‍പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമന്‍ സ്മാരക ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുമാണ് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് …

Read More »

റോഡ് ഇടിച്ചില്‍: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്

വെണ്ണിയോട്: ഊട്ടുപാറ-ചെന്നലോട് റോഡില്‍ കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് പുഴയോടുചേര്‍ന്ന് റോഡ് ഇടിഞ്ഞത്. ഇതുമൂലം ഹോമിയോ ഡിസ്പന്‍സറി, ജലനിധി പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ്, നിരവധി വീടുകള്‍ എന്നിവ അപകട ഭീഷണിയിലായി. ദിനേന പത്തോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന റോഡില്‍ വളവുള്ള ഭാഗത്താണ് ഇടിച്ചില്‍ ഉണ്ടായത്. റോഡിന് സംരക്ഷണ …

Read More »

കേസ് അന്വേഷണം: പോലീസിനെതിരേ ആരോപണവുമായി വനിതകള്‍

കല്‍പറ്റ: വാഹന പാര്‍ക്കിംഗിനെച്ചൊല്ലി മെയ് 28ന് കല്‍പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം സ്വദേശികളായ ജാസ്മിന്‍, റിഷാന തസ്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എടഗുനി സ്വദേശി ബിജുവിനെതിരേ നല്‍കിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്. പോലീസ് കേസെടുത്തെങ്കിലും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി …

Read More »

വയനാട്ടില്‍ ‘ബോക്സിംഗ്’ വിവാദം

കല്‍പറ്റ: സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കാനിരിക്കേ വയനാട്ടില്‍ വിവാദം. ചാമ്പ്യന്‍ഷിപ്പിന് വൈത്തിരിയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകന്‍ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം. സെലക്ഷന്‍ ട്രയല്‍സ് അനധികൃതമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നീക്കം നടത്തുന്നതായി അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ …

Read More »

സുഗന്ധഗിരിയില്‍ മ്യൂസിയം നിര്‍മാണം പുരോഗമിക്കുന്നു

കല്‍പറ്റ: വൈദേശിക അധിനിവേശത്തിനെതിരേ പൊരുതിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്ക് വയനാട്ടിലെ സുഗന്ധഗിരിയില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി-വര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ് മ്യൂസിയം സജ്ജമാക്കുന്നത്. പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ അധീനതയിയുള്ള ഭൂമിയുടെ ഭാഗമാണ് മ്യൂസിയത്തിനു ഉപയോഗപ്പെടുത്തുന്നത്. 16.66 കോടി രൂപയുടെ കേന്ദ്ര സഹായത്തില്‍ 7.19 കോടി രൂപ ഇതിനകം ലഭിച്ചു. …

Read More »

മേപ്പാടിയില്‍ സ്‌കൂട്ടര്‍ അടിച്ചു മാറ്റിയത് പ്രായപൂര്‍ത്തിയാകാത്തയാളെന്ന് പൊലീസ്

കല്‍പറ്റ: വയനാട്ടിലെ മേപ്പാടി ടൗണില്‍ നിന്നു മോഷണം പോയ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. ടൗണില്‍ സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മറ്റൊരു സ്‌കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ചാണ് മെയ് 25ന് മോഷ്ടിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട നിലയിലാണ് വാഹനം ഇന്നലെ കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ അന്വേഷണമാണ് വാഹനം വേഗത്തില്‍ കണ്ടെത്തുന്നതിനു സഹായകമായത്.  

Read More »

നിലമ്പൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തിരിച്ചെത്തി

2006 ൽ നിലമ്പൂർ പുഴ കടന്ന അരിവാൾ ചുറ്റിക നക്ഷത്രം തിരിച്ചെത്തി .നിലമ്പൂരിലെ സുഖാക്കൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് കുത്താനുള്ള അസുലഭാവസരം. ഇതിന് മുമ്പ് 2006ലായിരുന്ന സി.പി.എം കൊടി മണ്ഡലത്തിൽ പാറിയത്. അന്നും യുവതുർക്കി ഇറങ്ങി. ശ്രീരാമകൃഷ്ണൻ .ജയിച്ചില്ല . 12 തിരഞ്ഞെടുപ്പുകൾ നടന്നു. നാലു വട്ടമാണ് സി.പി. എം പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലും പൊട്ടി .എട്ടു വട്ടം സ്വതന്ത്രരെ പരീക്ഷിച്ചു . രണ്ടെണ്ണം ജയിച്ചു. 2016 …

Read More »

കാലവര്‍ഷം: 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു

കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ പിന്തുണയോടെ ഹൗസിംഗ് എന്‍.ജി.ഒ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ വയനാട്ടില്‍ 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു. പനമരം, എടവക, കോട്ടത്തറ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ടാര്‍പോളിന്‍, കയര്‍, പ്ലയര്‍, ഹാമര്‍, ആണികള്‍, വാഷറുകള്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. കൊളഗപ്പാറ ശ്രേയസ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ …

Read More »

വയനാട്ടില്‍ 6,500 തെരുവുനായകള്‍; ബത്തേരിയില്‍ എ.ബി.സി സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും

കല്‍പറ്റ: വയനാട്ടില്‍ 6,500 തെരുവുനായകള്‍. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ ലത ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരിയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എ.ബി.സി …

Read More »