. വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവ ഗുരുതരം. രക്തസമർദ്ദവും വൃക്കകളുടെ പ്രവർത്തനവും ആശാവഹമല്ല.അന്തരികാവയങ്ങളുടെ ശേഷിയും പരിമിതമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് മുൻ മുഖ്യമന്ത്രി .കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായത്.
Read More »എ ടി എം നിരക്ക് കൂടി പാൻ കിട്ടാൻ ആധാർ വേണം
ഇന്നു (ജൂലൈ 1) മുതൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധം എല്ലാ ബാങ്കുകളും എ ടി.എം നിരക്ക് കൂട്ടി. പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ വസൂലാക്കും. നേരത്തെ 21 രൂപയായിരുന്നു .എസ് ബി ഐ കാർഡ് സൗജന്യമായി കൊടുത്തിരുന്ന വിമാന യാത്രാ ഇൻഷുറൻസ് പിൻവലിച്ചു .ആദായ നികുതി റിട്ടേൺ ഫയലിംഗ് തീയതി സെപ്തംബർ 15 ലേക്ക് നീട്ടി.
Read More »ഇന്ന് മുതൽ റെയിൽവെ നിരക്ക് വർധന
. എ.സി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടു പൈസ സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക് ഒരു പൈസ എന്ന തോതിലാണ് നിരക്ക് വർധന. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ളാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ കൂടും.. സീസൺ ടിക്കറ്റുകളെ വർദ്ധനയിൽ നിന്ന് ഒഴിവാക്കി.
Read More »ജാനകി എന്ന പേര് എങ്ങനെ നിയമവിരുദ്ധമാകും; സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി
കൊച്ചി: ജാനകിയെന്ന പേര് എങ്ങനെ നിയമവിരുദ്ധമാകുമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി. സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയിലെ ജാനകിയെന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലാണെന്ന് ഹൈക്കോടതി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് …
Read More »ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിത ബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
കല്‍പറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു.
Read More »പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മരം വീണ് ഗതാഗതക്കുരുക്ക്
കോഴിക്കോട്: മരം വീണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കല്ലടിക്കോട് എ.യു.പി സ്‌കൂളിന് സമീപമാണ് മരം വീണത്. രാവിലെ 10 മണിയോടെയാണ് ദേശീയപാതയിലേക്ക് മരം വീണത്. ഭാഗികമായി മാത്രമാണ് ഇപ്പോള്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Read More »സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറും ഉദയഭാനുവും തിരിച്ചെത്തുന്നു; റീ റിലീസിനൊരുങ്ങി ‘ഉദയനാണ് താരം’
മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ഹിറ്റ് ചിത്രമായ ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. 20 വര്‍ഷത്തിനുശേഷമാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുന്നത്. ജൂലൈ 18നാണ് ചിത്രം റീറിലീസ് ചെയ്യുക. ശ്രീനിവാസനായിരുന്നു സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്.
Read More »കുത്തുപറമ്പ് വെടിവെയ്പ് പരാജയപ്പെട്ട സമരം
കൂത്തുപറമ്പിൽ സഹകരണ അർബൻ ബാങ്കിന്റെ സന്ധ്യാ ശാഖയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് വെടിവെപ്പിൽ കലാശിച്ചത്. സി. എം.പി നേതാവും സഹകരണ മന്ത്രിയുമായിരുന്ന എം.വി രാഘവനായിരുന്നു ഉദ്ഘാടകൻ . ഡിവൈഎഫ്ഐ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.യുഡിഎഫ് സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിനെതിരെയും, പൊതു മേഖലാ ക്വോട്ടാ സീറ്റുകൾ മാനേജ്‌മെന്റിന് വിട്ടുകൊടുത്തതിലുമായിരുന്നു പ്രതിഷേധം. ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു രാഘവൻ പരിപാടിയിൽ പങ്കെടുത്തത് .മന്ത്രിയുടെ വാഹനത്തിന് സമരക്കാർ തടസ്സം സൃഷ്ടിച്ചു. ടൗൺഹാളിനടുത്തായിരുന്നു ആദ്യ …
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പറില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രി പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. …
Read More »കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ടയാള്‍; ഇന്ന് റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവി
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസിന്റെ പുതിയ മേധാവി. ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സി നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് റവാഡ ചന്ദ്രശേഖരനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്നു റവാഡ ചന്ദ്രശേഖര്‍.
Read More »