ഗുരുവായൂര്‍: ക്ഷേത്ര നടപ്പുരയിലേക്ക് കയറിനില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങള്‍ ദേവസ്വം പൊളിച്ചുനീക്കി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ദേവസ്വം കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. . ദേവസ്വത്തിന്റെ റോഡുകളുടെ അതിര്‍ത്തി നേരത്തെ സര്‍വേ നടത്തി അടയാളം സ്ഥാപിച്ചിരുന്നു.ദേവസ്വം നിര്‍ദേശിച്ചതനുസരിച്ച് മിക്കവാറും സ്ഥലങ്ങളില്‍ സ്ഥാപന ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കല്‍ നടത്തിയത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് തടസ്സമായി റോഡുകളിലെ കൈയേറ്റം ഒഴിവാക്കേണ്ടത് നഗരസഭയുടെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്ന് 2022 ഡിസംബര്‍ 16ന് ഹൈകോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്ര …
Read More »അടുത്തമാസം പെൻഷൻ തുക കുടിശ്ശികയടക്കം 3200 രൂപ കിട്ടും ; സർക്കാർ
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി …
Read More »വെങ്ങോലയിലെ മഞ്ഞ മഴവെള്ളം ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പെരുമ്പാവൂര്‍: വെങ്ങോലയില്‍ മഴവെള്ളത്തില്‍ നിറം മാറ്റം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. 23ാം വാര്‍ഡ് മെംബര്‍ ബേസില്‍ കുര്യാക്കോസ് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.കെമിസ്ട്രി അധ്യാപകന് കൂടിയായ വീട്ടുടമയുടെ സാന്നിധ്യത്തില്‍ മെംബര്‍ പൊടി ശേഖരിച്ച് അതിലെ പി.എച്ച് മൂല്യം പരിശോധിച്ചപ്പോള്‍ ആസിഡിന്റെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തി. പൊടി വെള്ളത്തില്‍ കലര്‍ന്നപ്പോള്‍ ചെറിയ പുകച്ചിലും ഗന്ധവും അനുഭവപ്പെടുകയും ഇക്കാര്യം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം …
Read More »മില്ലുടമകളുടെ പിടിവാശിക്ക് മുന്നിൽ തോറ്റ് കർഷകർ
അമ്പലപ്പുഴ: മില്ലുകാർ നിശ്ചയിച്ച 15 കിലോ പ്രകാരം കിഴിവുനല്കി നെല്ലെടുപ്പ് ആരംഭിച്ചു. പുഞ്ചകൃഷിയില്‍ ആഴ്ചകളായി കൊയ്തുകൂട്ടിയ നെല്ല് മില്ലുടമകള്‍ സംഭരിക്കാന്‍ തയാറായിരുന്നില്ല. അപ്രതീക്ഷിത വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരുന്നു. തുടർന്ന് മില്ലുടമകളുടെ പിടിവാശിക്ക് വഴങ്ങി 15 കിലോ കിഴിവ് അംഗീകരിക്കാൻ കര്‍ഷകര്‍ നിർബന്ധിതരായി. മില്ലുടമകൾക്ക് ഒത്താശയുമായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും നിന്നതാണ് കര്‍ഷകരെ വഴങ്ങാൻ നിർബന്ധിതരാക്കിയത്.ബുധനാഴ്ച മുതല്‍ പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ നെല്ല് മില്ലുകാര്‍ ശേഖരിച്ച് തുടങ്ങി. ഒരു ക്വിന്റല്‍ …
Read More »അപകടമരണങ്ങൾ ഒഴിയാതെ അരൂർ ; വിറങ്ങലിച്ച് നാട്ടുകാർ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചവർ അമ്പതോളമാകുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളി കവലക്കു സമീപം സൈക്കിൾ യാത്രികൻ കണ്ടൈനർ ലോറിയിടിച്ച് മരിച്ചു. എരമല്ലൂർ പടിഞ്ഞാറെ കണ്ടേക്കാട് സേവ്യറാണ് (77) മരിച്ചത്.എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്കടിയിൽപ്പെട്ടാണ് സേവ്യർ മരിച്ചത്. കണ്ടെയ്നർ പോലുള്ള വലിയ വാഹനങ്ങളെ നിർമാണം നടക്കുന്ന ദേശീയപാതയിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടാനോ നിയന്ത്രിക്കാനോ സംവിധാനങ്ങൾ ഇല്ലാത്തത് …
Read More »കാടുകയറി ശോച്യാവസ്ഥയിലുള്ള ഫറോക്ക് ചുങ്കത്തെ പൊലീസ് ഫ്ലാറ്റ് സമുച്ചയം.
ഫറോക്ക് :നഗര പരിധിയിലെ പൊലീസുകാർക്ക് താമസിക്കാൻ 41 വർഷം മുൻപാണ് ചുങ്കത്ത് ക്വാർട്ടേഴ്സുകൾ പണിതത്. കാലപ്പഴക്കത്താൽ ഇവ താമസ യോഗ്യമല്ലാതായതോടെ 2010ൽ തൊട്ടടുത്ത് പുതിയ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെയാണു ഫ്ലാറ്റ് പണിതത്. ഇതിനാൽ തീരെ സ്ഥലസൗകര്യം ഇല്ല.ഫ്ലാറ്റിൽ പൊലീസുകാരുടെ വാഹനങ്ങൾ നിർത്താനും കുട്ടികൾക്കു കളിക്കാനും ഇടമില്ല. ഇതു വലിയ പ്രയാസം സൃഷ്ടിക്കുന്നു. ആകെ 32 ക്വാർട്ടേഴ്‌സുകളുള്ള ആൾ താമസം ഇല്ലാതായിട്ട് കാൽനൂറ്റാണ്ടു പിന്നിട്ടെങ്കിലും ചുങ്കത്തെ …
Read More »വടകര–മാഹി കനാലിന്റെ മുടങ്ങിയ ഭാഗത്തെ പണി പുനരാരംഭിച്ചു
വടകര:മുടങ്ങിക്കിടന്ന വടകര–മാഹി കനാലിന്റെ മൂന്നാം റീച്ച് പ്രവൃത്തി പുനരാരംഭിച്ചു. 2014 ൽ തുടങ്ങിയ പ്രവൃത്തി കുഴിച്ചെടുത്ത നിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ ഇടം കിട്ടാത്തതിനാൽ മുടങ്ങിയിരുന്നു. കോവിഡ് കാലത്ത് പണി നടത്താൻ കഴിഞ്ഞില്ല. ഇപ്പോൾ എടുക്കുന്ന മണ്ണ് ദേശീയപാതയുടെ പണിക്ക് ഉപയോഗിക്കുകയാണ്.10 മീറ്ററിൽ ഏറെ ആഴത്തിലാണു മണ്ണു നീക്കുന്നത്.ഇപ്പോൾ നടക്കുന്ന പണിക്ക് 20.18 കോടി രൂപ ചെലവഴിക്കും.കനാലിന്റെ മൂന്നാം റീച്ചിൽ വരുന്ന ചെരിപ്പൊയിൽ നീർപ്പാലം മുതൽ പറമ്പിൽ പാലം വരെയുള്ള ഉയർന്ന …
Read More »പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം
കൊല്ലം: കൊല്ലത്ത് പലഹാരം ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ ഉപയോഗിച്ച സംഭവത്തിൽ നടപടി വൈകുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഭക്ഷണ സാമ്പിൾ ശേഖരിച്ചിട്ടില്ല. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നൗഷീറാണ് എണ്ണയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത്.നൗഷീറിനെതിരെ കോർപറേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയമായ കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. കട പൂട്ടിച്ചുകൊണ്ടുള്ള നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം …
Read More »ചൈനയില്‍ തംരംഗമായി ഗോള്‍ഡ് എടിഎം
ചൈന: ഗോള്‍ഡ് എടിഎം മെഷീന്‍ ആദ്യം സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധിയും ഭാരവും അളക്കും. അതിന് ശേഷം 1,200 ഡിഗ്രി സെല്‍ഷ്യസില്‍ സ്വര്‍ണ്ണം ഉരുക്കുന്നു. തുടര്‍ന്ന് മെഷീന്‍ ഷാങ്ഹായ് ഗോള്‍ഡ് എക്സ്ചേഞ്ചിന്‍റെ തത്സമയ നിരക്കിനെ അടിസ്ഥാനമാക്കി വില കണക്കാക്കുന്നു, നാമമാത്രമായ സേവന ഫീസ് കുറച്ചുകൊണ്ട് ബാക്കി തുക ഉടമകള്‍ക്ക് നല്‍കും.ഷെന്‍ഷെന്‍ ആസ്ഥാനമായുള്ള കിംഗ്ഹുഡ് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ ഇതുവരെ ചൈനയിലെ ഏകദേശം 100 നഗരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഷാങ്ഹായില്‍ മറ്റൊരു യൂണിറ്റ് …
Read More »കോഴിക്കോട് ബീച്ചിൽ 90 കച്ചവടക്കാരെ മാറ്റും ; വെൻഡിങ് സോൺ ഒരുമാസത്തിനകം
കോഴിക്കോട് : ബീച്ചിലെ വെൻഡിങ് സോൺ നിർമാണത്തിലെ തടസ്സം പരിഹരിച്ചു, പ്രവൃത്തി പുരോഗമിക്കുന്നു. ജലവിതരണത്തിനുള്ള പ്രത്യേക പൈപ്പ് ലഭിക്കാതെ വന്നതായിരുന്നു നിർമാണത്തിലെ തടസ്സം. പൈപ്പ് ലഭ്യമാക്കി പ്രവൃത്തി പുനരാരംഭിച്ചു. ബീച്ചിൽ നേരത്തെ ഉണ്ടായിരുന്ന ഉന്തുവണ്ടി കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുന്നത്.നേരത്തെ റോഡരികത്തു കച്ചവടം ചെയ്തിരുന്നവരെ താഴെ ബീച്ചിലേക്കു മാറ്റിയിട്ടുണ്ട്. 90 കച്ചവടക്കാരെയാണു വെൻഡിങ് സോണിലേക്കു മാറ്റുക. അതിനായി 90 ജലവിതരണ കണക്‌ഷൻ എടുക്കണം. അതുപോലെ 90 വൈദ്യുതി കണക്‌ഷനും എടുക്കണം. …
Read More »