Saturday , August 2 2025, 12:49 am

jacob thomas

ആയിരം പേജില്‍ മോഹന്‍ലാലിന്റെ ആത്മകഥ

മുഖരാഗം ഡിസംബറില്‍ പുറത്തിറങ്ങും.സൂപ്പര്‍സ്റ്റാറിന്റെ ആത്മകഥയാണിത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.എഴുതിയത് ഭാനുപ്രകാശ്.അറുപത്താഞ്ചാമത് ജന്മദിനത്തില്‍ താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആത്മകഥാവിവരം വെളിപ്പെടുത്തിയത്. 1978ല്‍ തിരനോട്ടത്തിലാണ് മോഹന്‍ലാല്‍ മുഖം കാണിച്ചത്. അവസാനമിറങ്ങിയത് തുടരും .

Read More »

സംസ്ഥാനത്ത് മഴ കനക്കും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എല്ലാ ജില്ലകളിലും രാവിലെ മുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം രണ്ടുദിവസത്തിനകം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ …

Read More »

മഞ്ഞുമ്മല്‍ ബോയ്‌സ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി

സിനിമയുടെ നിര്‍മാതക്കളുടെ ഹര്‍ജിയാണ് കോടതി നിരസിച്ചത്. സാമ്പത്തികത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നായിരുന്നു അപേക്ഷ. ഷോണ്‍ ആന്‌റണി,ബാബു ഷാഹിര്‍,സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ഹര്‍ജിക്കാര്‍. സിനിമക്ക് ഏഴു കോടി രൂപ മുടക്കിയെന്നും ലാഭവിഹിതവും മുടക്കുമുതലും നല്‍കിയില്ലെന്നും് കാണിച്ച് സിറാജ് പൂന്തൂറ പരാതി നല്‍കുകയായിരുന്നു. ഇതി്‌ന്മേല്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് റദ്ദാക്കി കിട്ടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ അപേക്ഷ.

Read More »

വയനാട് വള്ളിയൂര്‍കാവില്‍ പൊലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല

മാനന്തവാടി: പോലീസ് വാഹനമിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് സഹായം ലഭിച്ചില്ല. മാര്‍ച്ച് 12ന് വള്ളിയൂര്‍ക്കാവ് ജഗ്ഷനിലുണ്ടായ അപകടത്തെത്തുടര്‍ന്നു മരിച്ച ആറാട്ടുതറ തോട്ടുങ്കല്‍ ശ്രീധരന്റെ കുടുംബത്തിനാണ് സഹായം വൈകുന്നത്. ഇത് വലിയ പ്രയാസങ്ങള്‍ക്ക് ഇടയാക്കുന്നതായി ശ്രീധരന്റെ ഭാര്യ ലീല, മക്കളായ ഷീബ, റീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 63 വയസുള്ള ലീല രോഗിയാണ്. ഹൃദയം, വൃക്ക എന്നിവയ്ക്കു തകരാറുള്ള അവരെ രക്തസമ്മര്‍ദവും അലട്ടുന്നുണ്ട്. ചികിത്സയ്ക്കും കുടുംബത്തിന്റെ നിത്യച്ചെലവിനും ശ്രീധരന്റെ വരുമാനമായിരുന്നു ആശ്രയം. ഭര്‍ത്താവിന്റെ …

Read More »

വന്ദേഭാരത് ഉള്‍പ്പടെ കേരളത്തിലെ രണ്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ന്യൂദല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചത് …

Read More »

മൃഗങ്ങളുടെ ഭാഷയും എ.ഐ ഉപയോഗിച്ച് മനസിലാക്കാം; പദ്ധതിയുമായി ചൈനീസ് കമ്പനി

വളര്‍ത്തുമൃഗങ്ങള്‍ അവരുടെ ഭാഷയില്‍ എന്താണ് സംസാരിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹം ഉള്ളവരായിരിക്കും നമ്മളില്‍ പലരും. ഇനി അവരെയും കേള്‍ക്കാനുള്ള അവസരം ലഭിക്കാന്‍ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മൃഗങ്ങളുടെ ശബ്ദങ്ങള്‍ എ.ഐ ഉപയോഗിച്ച് മനുഷ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുമായി ഒരുങ്ങിയിരിക്കുകയാണ് ചൈനീസ് കമ്പനി. ചൈനയിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ ഉടമയായ ബൈദു മൃഗങ്ങളുടെ ശബ്ദം മനുഷ്യഭാഷയിലേക്ക് മാറ്റാനാവുന്ന ഒരു സാങ്കേതിക വിദ്യ എന്ന ആശയം മുന്നോട്ടുവെക്കുകയാണ്. മൃഗങ്ങളുടെ ശബ്ദം,ശരീരഭാഷ, …

Read More »

പുലിപ്പേടിയില്‍ വയനാട്ടിലെ കബനിഗിരിയും കോട്ടക്കുന്നും

കല്‍പറ്റ: വയനാട്ടില്‍ ബത്തേരി നഗരസഭാപരിധിയിലുള്ള കോട്ടക്കുന്നും മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനി നദിക്കരയിലുള്ള കബനിഗിരിയും പുലിപ്പേടിയില്‍. ദിവസങ്ങളായി രണ്ടിടങ്ങളിലും പുലി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പുലിയെ പിടിക്കുന്നതിന് കോട്ടക്കുന്നില്‍ കഴിഞ്ഞ ദിവസം കൂട് വച്ചു. കബനിഗിരിയില്‍ വിലസുന്ന പുലിയെ പിടിക്കുന്നതിന് പ്രദേശവാസികള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ചൊവ്വാഴ്ച രാത്രി കബനിഗിരി ഡിപ്പോയിലെ രാമകൃഷ്ണന്റെ വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പിടിക്കാന്‍ പുലി ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പുലി …

Read More »

ദേശീയപാതയിലെ വിള്ളല്‍; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

തിരുവനന്തപുരം: ദേശീയപാതയലിലെ വിള്ളലില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രണ്ടംഘ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്ര നടപടി. തുടര്‍ കരാറുകളില്‍ കമ്പനിക്ക് പങ്കെടുക്കാനാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. ദേശീയപാത നിര്‍മാണത്തില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈവേ എഞ്ചിനിയറിങ് എന്ന കമ്പനിക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. കൂടുതല്‍ കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. . നടപടിയുടെ ഭാഗമായി രണ്ട് …

Read More »

മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും രണ്ടു ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

കല്‍പ്പറ്റ: മഴ, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശത്തിന്റെ പശ്ചാത്തത്തില്‍ 23,24 തീയതികളില്‍ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.  

Read More »