സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ടൊവീനോ തോമസ് ചിത്രമായ ‘നരിവേട്ട’. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് അബിന്‍ ജോസഫ് തിരക്കഥ എഴുതിയ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് പിന്നാലെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ ട്രെന്‍ഡിങ് ടോപ്പിക്കായി മാറിയിരിക്കുകയാണ് ചിത്രം. വൈകാരികമായ കഥയും ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവുമുള്ള ഉള്ളടകത്തിന് വ്യാപക പ്രശംസയാണ് സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്നത്. നിലവില്‍ എക്‌സിലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതായി കാണപ്പെടുന്നത് നടന്‍ ടൊവിനോ തോമസിന്റെ പേരാണ്. താരങ്ങളുടെ പ്രകടനത്തിന് …
Read More »വയനാട്ടില്‍ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്
കല്‍പറ്റ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കല്‍പറ്റ, മാനന്തവാടി, ബത്തേരി കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 14ന് ദേശീയ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ നേരിട്ടുനല്‍കാം. മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലെ വിവാഹമോചനം ഒഴികെ കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, സര്‍വീസ് കേസുകള്‍, …
Read More »വരുന്നു പെരുമഴ; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; മറ്റന്നാള്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത 24 മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ …
Read More »കോഴിക്കോട് പുതിയ ബസ്റ്റാന്റ് കെട്ടിടത്തിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മേയര്‍ ബീനാ ഫിലിപ്പും വ്യാപാരികളും നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. കെട്ടിടത്തിന് സ്റ്റെബിലിറ്റി പ്രശ്‌നമില്ലെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍, പൊതുമരാമത്ത്, ആരോഗ്യ …
Read More »വയനാട്ടില്‍ എട്ട് ഗവ.സ്‌കൂളുകളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങുന്നു
കല്‍പറ്റ: വയനാട്ടില്‍ എട്ട് ഗവ.വിദ്യാലയങ്ങളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ തുടങ്ങുന്നു. തരുവണ യു.പി സ്‌കൂള്‍, മാനന്തവാടി യു.പി സ്‌കൂള്‍, ഇരുളം ഹൈസ്‌കൂള്‍, ചേനാട് ഹൈസ്‌കൂള്‍, കല്ലിങ്കര യു.പി സ്‌കൂള്‍, കണിയാമ്പറ്റ യു.പി സ്‌കൂള്‍, പുളിയാര്‍മല യു.പി സ്‌കൂള്‍, തലപ്പുഴ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ ആരംഭിക്കുന്നത്. സമഗ്ര ശിക്ഷ കേരളയും(എസ്.എസ്.കെ)വിദ്യാഭ്യാസ വകുപ്പും സ്റ്റാര്‍ പദ്ധതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഈ അധ്യയന വര്‍ഷം നടപ്പാക്കുന്ന പഠനപിന്തുണ പദ്ധതിയാണ് …
Read More »‘തുടരും’ ഒ.ടി.ടി റിലീസിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം
റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ബോക്‌സ് ഓഫിസില്‍ ആധിപത്യം തുടരുകയാണ്. ഏപ്രില്‍ 25ന് റിലീസായ ചിത്രം കേരളത്തില്‍ മാത്രം 100 കോടി നേടി ചരിത്രം സൃഷ്ടിച്ചു. റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നീട്ടി വെക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ആഗോളതലത്തില്‍ 220 കോടി രൂപയാണ് ചിത്രം നേടിയത്. വന്‍ തുകക്കാണ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് …
Read More »മുത്തങ്ങയില്‍ 3.5 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
കല്‍പറ്റ: മിനി ലോറിയില്‍ കടത്തുകയായിരുന്ന 3,495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ മാനന്തവാടി വാളാട് നൊട്ടന്‍ സഫീറിനെ(36)കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ കെ.എം.സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.ജിനോഷ്, സി.ഡി.സാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.ബി.അനീഷ്, പി.വിപിന്‍, പി.എന്‍.ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 133 പ്ലാസ്റ്റിക് ചാക്കിലും …
Read More »‘പാട്ടിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു’; വേടനെതിരെ എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെ.പി കൗണ്‍സില്‍
പാലക്കാട്: പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി …
Read More »എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാതാ മേല്‍പ്പാലത്തില്‍ വിള്ളല്‍; ബൈക്ക് യാത്രികര്‍ക്ക് മുകളിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു
കോഴിക്കോട്: എലത്തൂര്‍ അമ്പലപ്പടിയില്‍ ദേശീയപാത മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി അണ്ടര്‍പാസിലേക്ക് കോണ്‍ക്രീറ്റ് അടര്‍ന്നു വീണു. ബൈക്ക് യാത്രക്കാരുടെ മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കണ്ടപ്പോള്‍ തന്നെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിള്ളല്‍ പെയിന്റടിച്ച് മറക്കുകയാണ് അധികൃതര്‍ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതിനിടെ കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തില്‍ കണ്ടെത്തിയ വിള്ളല്‍ താത്ക്കാലികമായി …
Read More »ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം
കല്‍പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം. ജില്ലയില്‍ 60 വിദ്യാലയങ്ങളില്‍ 9,440 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 6,778 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്. 663 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അമ്പുകുത്തി എം.ജി.എം എച്ച്.എസ്.എസ് 100 ശതമാനം വിജയം കൈവരിച്ചു. 49 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഒമ്പത് വിദ്യാലയങ്ങളില്‍ 90 ശതമാനത്തിനു മുകളിലാണ് വിജയം. ഓപ്പണ്‍ സ്‌കൂള്‍ സ്ട്രീമില്‍ 587 …
Read More »