മാനന്തവാടി: മാനന്തവാടിയിൽ മാതാവിനെ ആൺസുഹൃത്ത് കുത്തിക്കൊന്നതിനെ തുടർന്ന് കാണാതായ ഒൻപതുവയസുകാരിയെ കണ്ടെത്തി. 14 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതിയോടൊപ്പം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പ്രതി ദിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി വനമേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായതിനാൽ കാര്യമായ തിരച്ചിൽ നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടന്നത്. സ്ഥലത്തിനോടടുത്ത് നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന …
Read More »വയനാട്ടിൽ കല്ലൂർപുഴ കരകവിഞ്ഞു; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു
കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് …
Read More »കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപത്ത് നിന്ന് ജനങ്ങളെ മാറ്റി
കൊല്ലം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എം.എസ്.സി എൽസ ത്രീയില്‍ നിന്നുള്ള നിരവധി കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകലാണ് കണ്ടെത്തിയത്. കണ്ടെയ്നറുകൾ അടിഞ്ഞത് ജനവാസ മേഖലയ്ക്ക് സമീപമായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നീണ്ടകര പരിമണത്തും ശക്തികുളങ്ങരയിലുമായി മൂന്ന് കണ്ടെയ്നറുകൾ വീതം കാണപ്പെട്ടു. ഒരു കണ്ടെയ്നർ കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഇത് കടൽഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ചവറ തീരത്ത് മൂന്ന് കണ്ടെയ്നറുകള്‍ കണ്ടെത്തി …
Read More »മഴക്കെടുത്തിയിൽ ആറ് മരണം; ഇന്ന് 11 ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുന്നു. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, …
Read More »അതിതീവ്ര മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകളും സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും …
Read More »മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ; ഇതുവഴി ഗതാഗതം താത്കാലികമായി നിർത്തിവെച്ചു
മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണഘട്ടത്തിൽ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Read More »നീലഗിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചു; നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം
മലപ്പുറം: കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കലക്ടർ അറിയിച്ചു. അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
Read More »വയനാട്ടിൽ ശക്തമായ മഴ; ചൂരൽമല പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു
കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനിടെ ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച സാഹചര്യമാണ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്താകെ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Read More »വടക്കൻ ജില്ലകളിൽ കനത്തമഴ; വയനാട്ടിൽ കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട് ജില്ലയില്‍ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. കോഴിക്കോടിന്‍റെ മലയോരമേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട് നഗരത്തില്‍ ഇടവിട്ടാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്. നദാപുരം വിലങ്ങാട് പന്നിയേരിയില്‍ മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്.
Read More »