തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലേര്‍ട്ടാണ്. അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് …
Read More »സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നു; രോഗ ലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നീ രോഗലക്ഷണമുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നതിന് പിന്നാലെയാണ് കോവിഡ് വ്യാപനത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. …
Read More »എം.ഡി.എം.എയെന്ന് പറഞ്ഞ് ഡാന്‍സാഫ് പിടികൂടിയത് കല്‍ക്കണ്ടം; അഞ്ച് മാസത്തിന് ശേഷം മോചനം
കോഴിക്കോട്: എം.ഡി.എം.എയെന്ന് പറഞ്ഞ് കോഴിക്കോട് ഡാന്‍സാഫ് സംഘം പിടികൂടിയത് കല്‍ക്കണ്ടം. അഞ്ച് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ ജയില്‍ മോചിതരായത്. കാസര്‍കോട് സ്വദേശി ബിജുവിനും കണ്ണൂര്‍ സ്വദേശി മണികണ്ഠനുമാണ് വൈകി നീതി ലഭിച്ചത്. രാസ പരിശോധന ഫലം വന്നതിന് പിന്നാലെയാണ് കോടതി ഇരുവരെയും വെറുതെ വിട്ടത്. വെറുതെ വിട്ടെങ്കിലും ജോലിയില്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ഒറ്റപ്പെട്ടെന്നും ബിജു പറഞ്ഞു. ജോലിയുടെ ആവശ്യത്തിനായുള്ള യാത്രക്കിടെയാണ് അഞ്ച് മാസം മുമ്പ് ഇരുവരെയും …
Read More »അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് മാത്രം തീരുമാനിക്കേണ്ട; ഭിന്നത പരസ്യമാക്കി കെ. സുധാകരന്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരാന്‍ താത്പര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടും. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ട. പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തോട് താന്‍ യോചിക്കുന്നില്ല. അന്‍വര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന അഭിപ്രായത്തോട് യോചിപ്പില്ല,’ കെ. സുധാകരന്‍ പറഞ്ഞു. അന്‍വറിനെ യു.ഡി.എഫ് …
Read More »കോഴിക്കോട് പേരാമ്പ്രയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു
കോഴിക്കോട്: പേരാമ്പ്രയിലെ കൂത്താളിയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പേരാമ്പ്രയുടെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റടിച്ചത്. കാറ്റില്‍ ഇലക്ട്രിക്ക് പോസ്റ്റുകളടക്കം നിലംപൊത്തി. ആളുകള്‍ക്ക് അപകടം പറ്റിയില്ലെങ്കിലും കൂത്താളിയിലാകെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം നല്ലളത്തും ഇത്തരത്തില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്തിടെ ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം …
Read More »അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കണം
രണ്ടു വട്ടം നിലമ്പൂർ എം.എൽ .എ ആയിരുന്നു പി.വി. അൻവർ. 2016 ലും 2021 ലും .2016 ൽ ഇടതുപക്ഷ സ്വതന്ത്രനായി 7 78 58 വോട്ടും 47.91 ശതമാനം വോട്ടും പിടിച്ചു. തോൽപ്പിച്ചത് ഷൗക്കത്ത് ആര്യാടനെ. തൊട്ടുമുന്നിൽ 2011 ൽ ഇവിടെ ഇടതുപക്ഷ മുന്നണിക്ക് കിട്ടിയ വോട്ട് 60733. ശതമാനകണക്കിൽ 44.54. അപ്പോൾ അൻവർ 2016 ൽ കൊണ്ടുവന്നത് 17125 വോട്ടുകൾ. ഏതാണ്ട് മൂന്നു ശതമാനം വോട്ടുകൾ. 2021 …
Read More »കൊച്ചിയില്‍ നിന്ന് കുട്ടിയെ കാണാതായ സംഭവം; കൈനോട്ടക്കാരനെതിരെ പോക്‌സോ കേസ്
കൊച്ചി: കൊച്ചിയില്‍ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരന്‍ ശശികുമാറിനെതിരെ പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം എട്ടാം ക്ലാസ് സേ പരീക്ഷക്ക് വേണ്ടി പോയ കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തൊടുപുഴയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കൈനോട്ടക്കാരന്റെ കൂടെ നടന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂറ്റൂബില്‍ തൊടുപുഴയുടെ വിഡിയോ കണ്ടാണ് കുട്ടി സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ …
Read More »കാസര്‍കോട് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം
കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് കനത്തമഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് …
Read More »കാത്തിരിപ്പിനൊടുവില്‍ ‘തുടരും’ ഒ.ടി.ടിയിലേക്ക്
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘തുടരും’ കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നേരത്തെ നീട്ടിവെച്ചിരുന്നു. തിയേറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന സാഹചര്യത്തില്‍ ഒ.ടി.ടി റിലീസ് അണിയറ പ്രവര്‍ത്തകര്‍ നീട്ടിവെക്കുകയായിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. മെയ് 30ന് ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തമിഴ് ഭാഷകളിലും ലഭ്യമാകും. …
Read More »ചൂരല്‍മല പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്; ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍
കല്‍പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയിലെ പടവെട്ടിക്കുന്ന് വാസയോഗ്യമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഇതോടെ ദുരന്ത ഭൂമിയിലേക്ക് തിരിച്ചെത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് പടവെട്ടിക്കുന്നിലെ ജനങ്ങള്‍. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ മനുഷ്യരെല്ലാം ഒലിച്ച് പോയപ്പോള്‍ പടവെട്ടിക്കുന്നിലെ ജനങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ചൂരല്‍മല സ്‌കൂള്‍ റോഡില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പടവെട്ടിക്കുന്ന്. 27 കുടുംബങ്ങളാണ് പടവെട്ടിക്കുന്നില്‍ താമസിച്ചിരുന്നത്. ഉരുള്‍പൊട്ടലിന് ശേഷം ഈ കുടുംബങ്ങളെല്ലാം പല സ്ഥലങ്ങളിലാണ് വാടകക്ക് താമസിക്കുന്നത്. തിരിച്ച് വരേണ്ടി വന്നാല്‍ …
Read More »