Thursday , July 31 2025, 6:59 am

jacob thomas

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു ,എം. എസ് എഫ് ചേരിത്തിരിവ്

ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് ഇരു സംഘടനകളുടെയും കടിപിടി .സ്ഥാനം വേണമെന്ന് കെ.എസ് യു ആവശ്യപ്പെട്ടപ്പോൾ മുൻ ധാരണ പ്രകാരം കിട്ടേണ്ടതാണെന്ന നിലപാടിലാണ് എം.എസ് എഫ് . കഴിഞ്ഞ വട്ടം കെ. എസ യു നോമിനിയായിരുന്നു ചെയർമാൻ .എം.എസ് എഫിന് യൂണിയൻ കൗൺസിലർമാരിൽ മുൻതൂക്കമുണ്ടായിട്ടും .അടുത്ത വർഷം എം.എസ് എഫിന് കൊടുക്കാമെന്ന ധാരണയിലാണ് വിട്ടുവീഴ്ചയുണ്ടായത്. കോൺഗ്രസ്, ലീഗ് നേതാക്കൾ ഇടപെട്ട് ധാരണ ഉണ്ടാക്കിയതായും പറയുന്നു. കുസാറ്റിൽ എം.എസ് എഫിന് സ്ഥാനങ്ങളൊന്നും നൽകിയില്ലെന്ന …

Read More »

ഇടതുമുന്നണിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയാവണം, യു.ഡി.എഫിൽ ശശി തരൂർ

മൂന്നാം വട്ടം ജയിച്ചെത്തിയാൽ ഇടതുമുന്നണിയെ നയിക്കേണ്ടത് കെ.കെ ശൈലജയെന്ന് രാഷ്ട്രീയ സർവെ ഫലം .സർവെയിൽ പങ്കെടുത്ത 24.2 ശതമാനം ശൈലജയെ തിരഞ്ഞെടുത്തു. പിണറായി വിജയന് 17.5 ശതമാനത്തിൻ്റെ പിന്തുണ . യു ഡി എഫാണെ ങ്കിൽ ശശി തരൂർ മുഖ്യമന്ത്രിയാവണമെന്ന് താത്പര്യപ്പെടുന്നവർ 28.3 ശതമാനം. പക്ഷെ യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് 27.1 ശതമാനം പേരും. അതിശക്തമായ ഭരണ വിരുദ്ധ വികാരം അടിയൊഴുക്കായുണ്ടെന്ന് സർവെ പറയുന്നു. 47.9 ശതമാനം …

Read More »

കീം ഫലം റദ്ദായി

കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ (കീം ) പരീക്ഷാഫലം റദ്ദായി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയതിൻ്റെ പേരിൽ കേരള ഹൈക്കോടതിയാണ് ഫലം റദ്ദാക്കിയത്. കീമിൻ്റെ പ്രോസ്പെക്ട് സ് അടക്കം മാറ്റിയതിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു. പരീക്ഷക്ക് ശേഷമാണ് വെയിറ്റേജ് മാറ്റിയത്. ഈ മാസം ഒന്നിനാണ് ഫലപ്രഖ്യാപനം വന്നത്. .

Read More »

മന്ത്രി തോറ്റു , ഇടത് മുന്നണി കൺവീനർ ഗോളടിച്ചു

ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് കെ.എസ് ആർ ടി സിയിൽ ഡൈസ്  നോൺ പ്രഖ്യാപിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാറിൻ്റെ ഭീഷണി വെറുതെയായി. പണിമുടക്ക് ദിവസം കാണാമെന്ന് വെല്ലുവിളിച്ച ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ ആദ്യ റൗണ്ടിൽ തന്നെ ജയിച്ചു. മന്ത്രിയുടെ ജില്ലയിലടക്കം കെ. എസ് ആർ ടി.സി ബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല. നിരത്തിലിറക്കാൻ ശ്രമിച്ച ‘ കരിങ്കാലി’ കളെ സമരാനുകൂലികൾ അടിച്ചൊതുക്കി. സംസ്ഥാനമെമ്പാടും തോറ്റ ജനം വീട്ടിലിരിക്കയാണ്. രണ്ടും കൽപ്പിച്ചിറങ്ങിയ …

Read More »

നിമിഷയെ തൂക്കിലേറ്റും

നിമിഷ പ്രിയയെ ജൂലായ് 16 ന് യമനിൽ തൂക്കിലേറ്റും. ബിസിനസ് പങ്കാളിയായ യമനിയെ വധിച്ച കുറ്റത്തിന്നാണ് വധശിക്ഷ . പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് . ശിക്ഷ നടപ്പാക്കുന്നത് നിമിഷയുടെ കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു. വധിക്കപ്പെട്ടവരുടെ കുടുംബത്തിന് ബ്ളഡ് മണി കൊടുത്ത് ശിക്ഷ ഒഴിവാക്കുന്ന രീതി യെമനിലുണ്ട്. പക്ഷെ ഇത്തരം ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കയാണ്. പണം സംഭരിച്ചെങ്കിലും യെമനിയുടെ കുടുംബം ഒത്തുതീർപ്പിന് തയ്യാറായിട്ടില്ല. പത്ത് ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്നാണ് ആക്ഷൻ …

Read More »

കാലവർഷം ദുർബലം, 12 വരെ ശാന്തം

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ മാത്രം. അപകട മുന്നറിയിപ്പുകളൊന്നുമില്ല .കണ്ണൂർ , കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലെർട്ട്. മത്സ്യബന്ധനത്തിനും നിരോധനമില്ല .ഈ മാസം 12 വരെ കാലവർഷം ദുർബലമായി തുടരും.

Read More »

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.        

Read More »

യൂറോപ്പിൽ പോവാം

ജോൺസ് മാത്യു-   യൂറോപ്യൻ സന്ദർശനം ആഗ്രഹിക്കുന്നവർ ചില വസ്തുതകൾ മുൻകൂട്ടി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്തമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ ശീലങ്ങളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്ക് മുൻപ് സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന രാജ്യത്തെക്കുറിച്ച് ഒരു ലഘു ചരിത്രം, കാലാവസ്ഥ, ഭക്ഷണവിഭവങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് …

Read More »

നിപ ഭീതി അകലുന്നു; ഐസൊലേഷനിലുള്ള മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ നിപ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.    

Read More »

അപമര്യാദയായി പെരുമാറിയെന്ന പരാതി; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഷൈനും വിന്‍സിയും ഒന്നിച്ചെത്തിയ ഒരു പരിപാടിക്കിടെയാണ് സംഭവം. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍. ഓരോ കാര്യവും …

Read More »