വിവിധ പ്രോജക്ടുകളില്‍ മുടക്കുന്നതിന് വയനാട്ടിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിക്ക് പണം നല്‍കിയവരില്‍ പ്രതീക്ഷ മങ്ങുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരില്‍നിന്നും പലിശ വാഗ്ദാനം ചെയ്തു കൈപ്പറ്റിയ തുക ഏപ്പോള്‍ തിരികെ നല്‍കുമെന്ന് വ്യക്തതയോടെ പറയാന്‍ സൊസൈറ്റി മാനേജ്‌മെന്റിനു കഴിയുന്നില്ല. നിലവില്‍ അടഞ്ഞുകിടക്കുന്ന മഞ്ഞാടിയിലെ ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ച് ലാഭത്തിലോടുന്ന മുറയ്ക്ക് മുതലും പലിശയും ഘട്ടങ്ങളായി നല്‍കുമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതേസമയം ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തുന്നില്ല. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് …
Read More »ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ മുന്നണിയുമായി പി. വി അന്‍വര്‍
മലപ്പുറം: ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍. തൃണമൂൽ കോൺഗ്രസ്സിന്റെ പിന്തുണയോടെയാണ് അൻവർ മുന്നണി രൂപീകരിച്ചത്. നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി. വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മുന്നണിക്ക് കീഴിൽ നന്നായിരിക്കും നിലമ്പൂരിൽ മത്സരിക്കുകയെന്നും അൻവർ പറഞ്ഞു. ഇനി തന്റെ ജീവൻ പോയാലും മത്സരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് തിരിച്ചടി നേരിടുമെന്നും …
Read More »ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. 35 കേസുകളാണ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 21 കേസുകൾ അവസാനിച്ചതായി അന്വേഷണ സംഘം ഇതിനോടകം റിപ്പോർട്ട് നൽകിയതാണ്. ബാക്കി കേസുകളെല്ലാം ഈ മാസം തന്നെ അവസാനിപ്പിക്കാനാണ് തീരുമാനം. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തതാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ട്. കോടതി മുഖേന മൊഴി …
Read More »യാത്രക്കാരുടെ ശ്രദ്ധക്ക്: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. മേയ് 23ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അനുമതി നൽകി. ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്.
Read More »കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണു: ദേശീയപാതയിൽ ഗതാഗത കുരുക്ക്
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മരം കടപുഴകി വീണു. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി അരങ്ങളതാണ് അപകടം ഉണ്ടായത്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടരുമെന്നാണ് പൊലീസ് അറിയിച്ചത്.
Read More »ഉരുള്‍ദുരന്തം: വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍ പുതിയ ക്ലാസ് മുറികളില്‍
കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികളുടെ പഠനം നാളെ മുതല്‍(തിങ്കള്‍) പുതിയ ക്ലാസ് മുറികളില്‍. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബി.എ.ഐ)മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ നിര്‍മിച്ചുകൈമാറി കെട്ടിടത്തിലെ മുറികളിലാണ് ഇനി ക്ലാസുകള്‍ നടക്കുക. ഉരുള്‍ ദുരന്തത്തിനുശേഷം വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.എ.ഐ എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമുള്ള കെട്ടിടമാണ് വിദ്യാലയത്തിന് നിര്‍മിച്ചുനല്‍കിയത്. സ്‌കൂളിന് …
Read More »സ്കൂളുകളിൽ കുട്ടികൾക്കായി പരാതിപെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ അധ്യയന വർഷം തുടങ്ങാനിരിക്കെ പുതിയ പദ്ധതിയുമായി കേരള പൊലീസ്. കുട്ടികളുടെ പരാതി അറിയാൻ സ്കൂളുകളിൽ പരാതിപെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പുതിയ അധ്യയന വർഷം മുതൽ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ പരാതി കേൾക്കാനും അതുവഴി അതിൽ ആവശ്യമായ ഇടപെടൽ നടത്താൻ ആകുമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്.പി.ജി) പരാതിപെട്ടികൾ സ്ഥാപിക്കുന്നത്. പരാതി …
Read More »നിലമ്പൂരിൽ മത്സരിക്കാൻ പി.വി അൻവറിന് അനുമതി നൽകി തൃണമൂൽ കോൺഗ്രസ്
മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കാൻ അനുമതി നൽകി തൃണമൂൽ കോൺഗ്രസ്. നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ റിപ്പോർട്ട്. അൻവറിന് പാർട്ടി ചിഹ്നവും അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അൻവർ വാങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. വരും മണിക്കൂറിനുള്ളിൽ മത്സരിക്കാനുള്ള തീരുമാനം അൻവർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം അൻവറിനെ അനുനയിപ്പിക്കാനുള്ള യു.ഡി. എഫ് ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.
Read More »അന്‍വറിനെ ഇനി മൈന്‍ഡ് ചെയ്യേണ്ട; ഒടുവില്‍ തീരുമാനത്തിലെത്തി യു.ഡി.എഫ്
തിരുവനന്തപുരം: അന്‍വറുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന് തീരുമാനമെടുത്ത് യു.ഡി.എഫ് നേതൃത്വം. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് പിന്നാലെയാണ് അന്‍വര്‍ വിഷയത്തില്‍ യു.ഡി.എഫ് നിര്‍ണായക തീരുമാനമെടുത്തത്. അന്‍വറിന്റെ വിമര്‍ശനങ്ങളും ആരോപണങ്ങളും അവഗണിക്കാനും യോഗത്തില്‍ തീരുമാനമായി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.ഡി.എഫിന് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയുടെ നിര്‍ണായക തീരുമാനം. ഇനി ഒരു യു.ഡി.എഫ് നേതാവും അന്‍വറുമായി അങ്ങോട്ട് ചര്‍ച്ചക്ക് പോകേണ്ടതില്ലെന്നും തീരുമാനമായി. നേരത്തെ യു.ഡി.എഫിലേക്ക് ഇല്ലെന്നും നിലമ്പൂരില്‍ …
Read More »‘ഇത് അഭിനയമല്ല, ജീവിതം’; ഒ.ടി.ടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരെയും തൂക്കി ‘തുടരും’
തിയേറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ ചിത്രം വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഒ.ടി.ടിയില്‍ റിലീസായത്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസായത്. ഒ.ടി.ടിയിലെത്തി ഒരു ദിവസം മാത്രം ആകുമ്പോള്‍ തിയേറ്ററില്‍ ലഭിച്ച അതേ പിന്തുണ ചിത്രത്തിന് ഒ.ടി.ടിയിലും ലഭിക്കുകയാണ്. കേരളത്തിന് പുറമേ നിന്ന് പോലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസിന് …
Read More »