Monday , July 14 2025, 11:50 am

നിലമ്പൂരിൽ മത്സരിക്കാൻ പി.വി അൻവറിന് അനുമതി നൽകി തൃണമൂൽ കോൺഗ്രസ്‌

മലപ്പുറം: നിലമ്പൂർ നിയമസഭ ഉ​പതെരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കാൻ അനുമതി നൽകി തൃണമൂൽ കോൺഗ്രസ്‌. നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ റിപ്പോർട്ട്. അൻവറിന് പാർട്ടി ചിഹ്നവും അനുവദിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അൻവർ വാങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. വരും മണിക്കൂറിനുള്ളിൽ മത്സരിക്കാനുള്ള തീരുമാനം അൻവർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം അൻവറിനെ അനുനയിപ്പിക്കാനുള്ള യു.ഡി. എഫ് ശ്രമങ്ങൾ ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.

Comments