മഞ്ചേശ്വരം: കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാതയിലൂടെ വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെയും ഇതേ സ്ഥലത്ത് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ദേശീയപാതയുടെ നിർമാണത്തിനായി കുന്നിടിച്ചാണ് നിർമാണം നടന്നത്.
Read More »അങ്ങനെ എ.ഐ കാമുകിയും എത്തി; ടെക്ക് ലോകത്ത് ചർച്ചയായി ‘മിയോ’
എന്തിനും ഏതിനും എ.ഐയെ ആശ്രയിക്കുന്ന കാലത്ത് ഒരു എ.ഐ കാമുകി കൂടെ എത്തിയിരിക്കുകയാണ്. ലണ്ടന്‍ കമ്പനിയായ ‘മെറ്റ ലൂപ്പ്’ അവതരിപ്പിച്ച ‘മിയോ’ എന്ന് പേരുള്ള ചാറ്റ്ബോട്ടാണ് ഇപ്പോൾ വൈറൽ താരം. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിട്ടുണ്ട്. മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെ മിയോയുടെ സേവനം ലഭിക്കും. കാഴ്ചയില്‍ വശ്യമായ ഭംഗിയുള്ള ഒരു യുവതികളുടെ രൂപത്തിലാണ് മിയോയെ …
Read More »കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം
തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി …
Read More »കാന്താര ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം; ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്
കാന്താര ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. മുപ്പത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് സംഭവം. റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഘാംഗങ്ങളിലൊരാൾ പറഞ്ഞു. 2022ൽ പുറത്തിറങ്ങിയ ബോക്സ് ഓഫിസിൽ വൻഹിറ്റായ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ …
Read More »ചേരക്ക് അംഗീകാരം കേരളത്തിൻ്റെ ഔദ്യോഗിക ഉരഗമാവും
കരിംചേരയും മഞ്ഞചേരയും കേരളത്തിൻ്റെ സൗഹൃദ പട്ടികയിലേക്ക് .വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലാണ് ചേര .ഏറ്റവുമധികം നിയമസംരക്ഷണമുള്ള പാമ്പ് വർഗം. ഏറ്റവുമധികം മനുഷ്യ സൗഹൃദവും . രോഗകാരികളായ എലികളെ തിന്നൊടുക്കും. വിഷപാമ്പുകളുടെ കുഞ്ഞുങ്ങളെയും അകത്താക്കും. സ്വന്തമായി വിഷവുമില്ല. പക്ഷെ ഭക്ഷണത്തിനും തൊലിക്കും ഔഷധാവശ്യങ്ങൾക്കുമായി മനുഷ്യൻ വ്യാപകമായി പിടി കൂടുകയാണ് ഇവരെ. അങ്ങനെ അതിവേഗം വംശനാശം നേരിടുന്നു. വർഷത്തിൽ 18 മുട്ടകളിടും. എന്നാലും കണ്ടുകിട്ടാനില്ല പഴയതുപോലെ . സ്റ്റേറ്റ് ബോർഡ് ഓഫ് …
Read More »ആർക്കും വേണ്ടാതെ ഒരു റോഡ് കോഴിക്കോട്ട് അങ്ങാടിയിൽ പെരുവഴിയിലായത് നാട്ടാരും വാഹന ഉടമകളും
15 വർഷമായി ഈ അനാഥത്വം തുടങ്ങിയിട്ട് . 8.32 കിലോമീറ്ററിൽ നിർമാണ ഉദ്ഘാടനം നടത്താൻ എടുത്തത് ഒന്നര പതിറ്റാണ്ട്. നിർമ്മാണ ഉദ്ഘാടനത്തിന് പന്തലിട്ടപ്പം വെട്ടി മുറിച്ച് രണ്ടാക്കി. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ . ബാക്കി വെള്ളിമാട്കുന്ന് വരെ ഉടയോനുമില്ല ഉടമയുമില്ല. ഖജനാവിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭൂമി പിടിച്ചു പറിച്ചതിന് ശേഷമാണ് ഈ നെറികേട്. സ്ഥലം ഏറ്റെടുത്ത ശേഷമാണ് ഭൂമി ദേശീയപാതാ വിഭാഗത്തിന് …
Read More »നാലു വർഷത്തെ മഴക്ഷാമം നികത്തി വയനാട്
2024 ഉം 25 ഉം കാല വർഷം വയനാടിന് സമ്മാനിച്ചത് മഴക്കുളിര് . തൊട്ടുമുന്നിലത്തെ വർഷങ്ങളിലെ മഴക്ഷാമത്തിനാണ് ഈ മൺസൂൺ തുടക്കത്തോടെ അവസാനമായത്. വൈകി പെയ്യുന്ന കാലവർഷവും താളം തെറ്റിയ പെയ്ത്തുമാണ് വയനാടിൻ്റെ പരമ്പരാഗത കാർഷിക കലണ്ടറിനെ വർഷങ്ങളായി അട്ടിമറിച്ചു കൊണ്ടിരുന്നത്. ഇത്തവണ മെയ് പകുതിയോടെ തന്നെ ജില്ലയിൽ മഴയെത്തി. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ മെയ് മാസം വരെ ജില്ലയിൽ പെയ്തത് 4000 മില്ലിമീറ്റർ മഴ …
Read More »മുൾമുനയിൽ പശ്ചിമേഷ്യ; ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ മരണം 224, 2000 പേർക്ക് പരിക്ക്
തെഹ്റാൻ: നാല് ദിവസമായി തുടരുന്ന ഇസ്രഈൽ-ഇറാൻ സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നു. ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ 224 പേർ മരിക്കുകയും 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും ഉപമേധാവിയും ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തിരിച്ചടി തുടരുന്നുണ്ട്. വടക്കൻ ഇസ്രഈലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ …
Read More »കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ട് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകുകയായിരുന്നു. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »കനത്തമഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; 11 ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂർ …
Read More »