തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാം. ഇതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. ഫോറിന്‍ ലിക്കര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്ക് ലോഞ്ച് ലൈസന്‍സ് ഐ.ടി പാര്‍ക്കുകളുടെ ഡെവലപ്പര്‍മാരുടെ പേരിലാവും നല്‍കുക. …
Read More »വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു
തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബിയുടെ സിഇഒയുമായ കെ എം ഏബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.എം എബ്രഹാമിന് എതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതിയുടെ ഉത്തരവ് രണ്ടാഴ്ചയ്ക്ക് മുന്‍പാണ് വന്നത്. അതിനുശേഷം കേസ് മുന്‍പ് അന്വേഷിച്ചിരുന്ന വിജിലന്‍സ്, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. …
Read More »ബ്രൊമാന്‍സ്’ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ആകര്‍ഷിച്ച ‘ബ്രൊമാന്‍സ്’ ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മെയ് 1 മുതല്‍ സോണി ലിവിലൂടെ കാണാം. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും ചിത്രമെത്തും. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. ജോ ആന്‍ഡ് ജോ, 18 എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം, എട്ടു കോടി ബജറ്റിലാണ് ഒരുക്കിയത്. കലാഭവന്‍ …
Read More »ചരിത്രകാരൻ എം.ജി.എസ് നാരായണൻ വിടവാങ്ങി
കോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ശനിയാഴ്ച രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മേധാവിയുമായിരുന്നു. മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്. നാരായണൻ 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് …
Read More »എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.
Read More »കലാമണ്ഡലം നാരായണൻ നായർ നിര്യാതനായി.
തൃശൂർ: പ്രസിദ്ധ കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ (നെല്ലുവായ്) നിര്യാതനായി. തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വാന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവമായിരുന്നു അവസാനത്തെ അരങ്ങ്. പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുമായിരുന്നു. കേരള കലാമണ്ഡലം …
Read More »എസ്.എഫ്.ഐ.ഒ. മാസപ്പടി കുറ്റപത്രം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടിന്റെ മുഖ്യആസൂത്രക മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ). സി.എം.ആര്‍.എല്‍. കമ്പനിയില്‍നിന്ന് വീണയ്‌ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും അവരുടെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെപേരില്‍ മൂന്നുലക്ഷവും എത്തിയതായും കണ്ടെത്തല്‍. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയില്‍ എസ്.എഫ്.ഐ.ഒ. സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. എക്‌സാലോജിക് കമ്പനി തുടങ്ങിയശേഷം വളര്‍ച്ച താഴേക്കായിരുന്നെന്ന് കുറ്റപത്രത്തിലുണ്ട്. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് …
Read More »അൻവർ – കോൺഗ്രസ് ധാരണ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ധാരണ. തൃണമൂലിനെ യുഡിഎഫിലെടുക്കാനാവില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ്, അക്കാര്യം അന്‍വറിനെ അറിയിച്ചു. തൃണമൂലിനെ കൈവിടുന്നതില്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്നും തന്നെയും പാര്‍ട്ടിയെയും യുഡിഎഫിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തൃണമൂല്‍ സംസ്ഥാന കണ്‍വീനറായ അന്‍വര്‍ ആവശ്യപ്പെട്ടു. തൃണമൂലിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ലെന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചത്. തൃണമൂലിനെ മുന്നണിയിലെടുക്കാതെയുള്ള സഹകരണത്തിന്റെ മാര്‍ഗങ്ങള്‍ മുസ്‌ലിം …
Read More »സഞ്ജയന്റെ ദേശം
എം എൻ കാരശ്ശേരി ‘ചങ്ങലംപരണ്ട’ എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേൾക്കണം. എന്താ വിശേഷം എന്നാണെങ്കിൽ, പ്രശസ്ത ഹാസ്യകാരൻ സഞ്ജയന്റെ സാങ്കൽപികഗ്രാമത്തിന്റെ പേരാണത്. അദ്ദേഹത്തിന്റെ ഹാസ്യ കഥകളെല്ലാം അരങ്ങേറുന്നത് അവിടെയാണ്. ബഷീറിന്റെ’ സ്ഥലം’ പോലെ, സഞ്ജയന്റെ സാങ്കൽപിക ദേശമാണ് ‘ചങ്ങലംപരണ്ട’. ഈ പേര് കേൾക്കുമ്പോൾ പലരും വിചാരിക്കും സഞ്ജയൻ ഉണ്ടാക്കിയ വാക്കാണ് എന്ന്. എന്നാൽ, അങ്ങനെയല്ല. വാക്ക് നേരത്തെയുണ്ട് . സംഗതി എന്താണെന്നോ? ഒരു വള്ളിച്ചെടിയുടെ പേരാണ് അത്. നമ്മുടെ പ്രധാന …
Read More »എത്രാമത്തെ ഒന്നാം പേജ്?
എം എൻ കാരശ്ശേരി തെളിമലയാളത്തിൽ എം.എൻ കാരശ്ശേരി ഒന്നാം പേജ് എന്നതിന്റെ അർത്ഥമെന്തെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ? എത്രാമത്തെ ഒന്നാം പേജ് എന്ന് ചോദിക്കുന്നതും അസംബന്ധമല്ലേ? എന്നാൽ അല്ല. ഇപ്പോഴത്തെ സ്ഥിതി നോക്കുക. നമ്മുടെ പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നോക്കുക. ചില ദിവസങ്ങളിൽ ‘രണ്ട് ഒന്നാം പേജ്’ കാണും. ശരിയല്ലേ? ഒന്നാം പേജിലെ പരസ്യത്തിന് നിരക്ക് കൂടും. കൂടിയ നിരക്ക് മൂന്ന് കൂട്ടരിൽ നിന്ന് ഈടാക്കാം. ചില സ്ഥാപനങ്ങൾ …
Read More »