Wednesday , July 30 2025, 6:04 pm

detoor22@gmail.com

സ്വതന്ത്ര ചലച്ചിത്രമേള നാളെമുതല്‍

കോഴിക്കോട്: സ്വതന്ത്ര പരീക്ഷണാത്മക സിനിമകളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ഇന്‍ഡിപെന്‍ഡന്‍സ് ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള ഏഴാമത് എഡിഷന്‍ ശ്രീലങ്കന്‍ സംവിധായക നദി വാസലമുദലി ആരാച്ചി നാളെ ഉദ്ഘാടനംചെയ്യും. 14 മലയാള സിനിമകള്‍ 12 ഇന്ത്യന്‍ സിനിമകള്‍ 5 ലോക സിനിമകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. നദി വാസലമുദലി ആരാച്ചി സംവിധാനം ചെയ്ത ശ്രീലങ്കന്‍ സിനിമയായ’പാന്‍ട്രം’ ആണ് ഉദ്ഘാടനചിത്രം. നിധി സക്‌സേന സംവിധാനം ചെയ്ത ഹിന്ദിചിത്രം ‘സാഡ് ലെറ്റേഴ്‌സ് …

Read More »

ലഹരി ഉപയോഗിക്കാത്തവര്‍ക്ക് സൗജന്യ ഭക്ഷണവുമായി നരിക്കുനിയിലെ സുല്‍ത്താന്‍ ഹോട്ടല്‍

കോഴിക്കോട്: നരിക്കുനി ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ ലഹരി ഉപയോഗിക്കാത്തവര്‍ ആണെങ്കില്‍ കയ്യില്‍ പണം ഇല്ലെങ്കിലും വിശന്ന് വലയേണ്ടി വരില്ല. ഇവിടുത്തെ സുല്‍ത്താന്‍ ഹോട്ടലാണ് പണം ഇല്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗിക്കാത്തവര്‍ക്കു മാത്രമെന്ന നിബന്ധനയോടെ സൗജന്യ ഭക്ഷണം നല്‍കുമെന്ന് കാണിച്ച് ഹോട്ടലിനു പുറത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്കു ഭക്ഷണം നല്‍കി സഹായിക്കാനുള്ള സന്നദ്ധതയും ലഹരിക്കെതിരെയുള്ള സന്ദേശവുമാണ് ഒരേ സമയം മുന്നോട്ടുവയ്ക്കുന്നതെന്നു സുല്‍ത്താന്‍ ഹോട്ടല്‍ ഉടമ കെ.സലീം പറഞ്ഞു. …

Read More »

പോക്സോ കേസ്; റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ 

മലപ്പുറം: പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ(62) ആണ് അറസ്റ്റിലായത്. എട്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുട അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അബൂബക്കർ വർഷങ്ങളോളം കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Read More »

താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ

താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Read More »

തൃശ്ശൂർ പൂരം; സിപിഐഎം നേതാക്കൾക്കും, അനുകൂല രാഷ്ട്രീയക്കാർക്കും വിഐപി ഗാലറിയിൽ പ്രവേശനമെന്ന് ആക്ഷേപം

തൃശൂർ: വിദേശ സഞ്ചാരികൾക്കു കുടമാറ്റം കാണാനൊരുക്കുന്ന വിഐപി ഗാലറിയിൽ ഇത്തവണയും സിപിഐഎം നേതാക്കൾക്കും അനുകൂല രാഷ്ട്രീയ നേതാക്കൾക്കും പ്രവേശനമെന്ന് ആക്ഷേപം. മന്ത്രി വി.എൻ.വാസവനടക്കം സിപിഎം നേതാക്കൾ ഗാലറിയിലെ സീറ്റുകൾ കയ്യടക്കിയെന്നാണു പരാതി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പൊലീസ് പവിലിയനിലും ആൾക്കൂട്ടത്തിലും മറ്റും നിന്ന് കുടമാറ്റം കണ്ടപ്പോൾ സിപിഎമ്മിന്റെ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമായി ഗാലറിയിൽ പ്രവേശനം അനുവദിച്ചെന്നാണ് ആക്ഷേപം. വീസയും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഹാജരാക്കി പാസ് എടുക്കുന്ന വിദേശികൾക്കു …

Read More »

മണ്ണാർക്കാട് സ്വദേശിയുടെ മൃതദേഹം കാശ്മീരിലെ വനത്തിൽ കണ്ടെത്തി

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം പുൽവാമയിലെ വനത്തിനുള്ളിൽ കണ്ടെത്തി. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ട്. കരുവാൻതൊടി മുഹമ്മദ് ഷാനിബിൻ്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. വിവരം ഗുൽമാർഗ് സ്റ്റേഷനിൽ നിന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബാംഗ്ലൂരിൽ വയറിങ് ജോലികൾ ചെയ്തു വരികയായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടിൽ നിന്നും പോയത്. എന്നാൽ ഇയാൾ എങ്ങനെ കാശ്മീരിൽ എത്തിയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Read More »

യുദ്ധ സാധ്യത നൽകി “ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍” പ്രസിദ്ധപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യോമാക്രമണം ഉണ്ടായാൽ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി “ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍” പ്രസിദ്ധപ്പെടുത്തി കേന്ദ്രസർക്കാർ . ഇന്ത്യ – പാക് സംഘർഷത്തിൻ്റെ നടുവിൽ വ്യോമാക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുത്തിയാണ് ബ്ലാക് ഔട്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് നിർദേശങ്ങളടങ്ങിയ വീഡിയോയും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് എയർ സൈറൺ മുഴങ്ങിയാൽ ഉടൻ തന്നെ വൈദ്യുത ഉപകരണങ്ങൾ ഗ്യാസ് എന്നിവ ഓഫ് ചെയ്യണം. ജനലുകൾ അടച്ച് കർട്ടനുകളിടണം. ഒരു തരി …

Read More »

സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം :കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം …

Read More »

സംസ്ഥാനത്ത് ഇന്ന് മോക് ഡ്രിൽ: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

കോഴിക്കോട് : ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി യുദ്ധ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്ത് ഇന്ന് മോക്ഡ്രിൽ നടത്തും. 14 ജില്ലകളിലേയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വൈകുന്നേരം നാലു മണി മുതലാകും മോക്ഡ്രിൽ നടത്തുക. സിവിൽ ഡിഫൻസ് മോക്ഡ്രില്ലുകൾ നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസർക്കാരിൻറെ നിർദ്ദേശം. വ്യോമക്രമണം ഉണ്ടായാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാനാണ് മോക്ഡ്രിൽ നടത്തുന്നത്. ആക്രമണം ഉണ്ടാകുമ്പോൾ സ്വരക്ഷക്കായി എന്തൊക്കെ ചെയ്യണം എന്ന് പൊതുജനങ്ങളെ …

Read More »

പിണറായിയെ കുറിച്ച് ഡോക്യുമെൻററി ഉണ്ടായാൽ എന്താ കുഴപ്പം, ഗാന്ധിജിയെ കുറിച്ച് ഡോക്യുമെൻററി ഇല്ലേ? : ഇ.പി ജയരാജൻ

കണ്ണൂർ: പിണറായിയെ കുറിച്ച് ഡോക്യുമെന്ററി ഉണ്ടായാൽ എന്താ കുഴപ്പമെന്നും ഗാന്ധിജിയെ കുറിച്ച് ഡോക്യുമെന്ററി ഇല്ലേയെന്നും എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘‘പിശക് പറ്റിയെന്ന് വക്കീൽ നോട്ടിസിനു മറുപടിയായി ഡിസി ബുക്സ് അറിയിച്ചു. അതിനാൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണു തീരുമാനം’’ – ഇ.പി.ജയരാജൻ പറഞ്ഞു. തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയതു നല്ല കാര്യമാണെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ …

Read More »