മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം പുൽവാമയിലെ വനത്തിനുള്ളിൽ കണ്ടെത്തി. മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ട്. കരുവാൻതൊടി മുഹമ്മദ് ഷാനിബിൻ്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. വിവരം ഗുൽമാർഗ് സ്റ്റേഷനിൽ നിന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ബാംഗ്ലൂരിൽ വയറിങ് ജോലികൾ ചെയ്തു വരികയായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടിൽ നിന്നും പോയത്. എന്നാൽ ഇയാൾ എങ്ങനെ കാശ്മീരിൽ എത്തിയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
Comments
DeToor reflective wanderings…