Sunday , July 20 2025, 5:03 am

താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ

താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Comments