Saturday , October 4 2025, 5:43 pm

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെന്ന് റിപ്പോർട്ട്. ഹോസ്റ്റൽ മെസ്സിൽ വിമാനം തകർന്നുവീണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Comments