അഹ്മദാബാദ്: വിമാനദുരന്തത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനയാത്രക്കാരായ 241 പേർക്ക് പുറമെ പ്രദേശവാസികളും വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളുമാണ് മരിച്ചത്. 60ഓളം വിദ്യാർഥികൾക്ക് പരിക്കുണ്ട്. അതേസമയം മരണസംഖ്യ 290ലേക്ക് അടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിദ്യാർഥികളെയും പ്രദേശവാസികളെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിമാനക്കമ്പനിയായ ബോയിങ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അപകടകാരണം കണ്ടെത്താൻ ഡി.ജി.സി.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സംഘം അഹ്മദാബാദിലെത്തിയിട്ടുണ്ട്.
Comments
DeToor reflective wanderings…