Thursday , July 31 2025, 3:47 am

Tag Archives: ZOO

ലക്ഷങ്ങള്‍ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി

തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി. കഴിഞ്ഞദിവസം രാവിലെയാണ് തത്തയെ കൂട്ടില്‍ നിന്ന് കാണാതായത്. കൂട്ടിലുണ്ടായിരുന്ന ആകെ മൂന്നെണ്ണത്തില്‍ ഒന്നാണ് പറന്നു പോയത്. തത്തയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മക്കൗ തത്തകള്‍ വളരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ കണ്ടെത്താനാവില്ലെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. തത്തയെ കണ്ടെത്താനായി മൃഗശാല അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്.  

Read More »