Tuesday , March 3 2026, 11:33 am

Tag Archives: wayanad

പുലിപ്പേടിയില്‍ വയനാട്ടിലെ കബനിഗിരിയും കോട്ടക്കുന്നും

കല്‍പറ്റ: വയനാട്ടില്‍ ബത്തേരി നഗരസഭാപരിധിയിലുള്ള കോട്ടക്കുന്നും മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനി നദിക്കരയിലുള്ള കബനിഗിരിയും പുലിപ്പേടിയില്‍. ദിവസങ്ങളായി രണ്ടിടങ്ങളിലും പുലി ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. പുലിയെ പിടിക്കുന്നതിന് കോട്ടക്കുന്നില്‍ കഴിഞ്ഞ ദിവസം കൂട് വച്ചു. കബനിഗിരിയില്‍ വിലസുന്ന പുലിയെ പിടിക്കുന്നതിന് പ്രദേശവാസികള്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ചൊവ്വാഴ്ച രാത്രി കബനിഗിരി ഡിപ്പോയിലെ രാമകൃഷ്ണന്റെ വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പിടിക്കാന്‍ പുലി ശ്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പുലി …

Read More »

മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും രണ്ടു ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

കല്‍പ്പറ്റ: മഴ, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശത്തിന്റെ പശ്ചാത്തത്തില്‍ 23,24 തീയതികളില്‍ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.  

Read More »

ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സ്മാരകം: ടി.സിദ്ദിഖ് എം.എല്‍.എ കത്ത് നല്‍കി

കല്‍പറ്റ: മേപ്പാടി പുഞ്ചരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സ്മാരകവും പുത്തുമലയിലെ ശ്മശാനത്തിന് ഗേറ്റും ചുറ്റുമതിലും റോഡും നിര്‍മിക്കുന്നതിന് ടി.സിദ്ദിഖ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി കെ.രാജന്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ എന്നിവര്‍ക്ക് കത്ത് നല്‍കി. ഉരുള്‍ ദുരന്തത്തില്‍ മരിച്ചതില്‍ നിരവധിയാളുകളുടെ സംസ്‌കാരം പുത്തുമല ശ്മശാനത്തിലാണ് നടത്തിയത്. മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലത്ത് വളര്‍ത്തുമൃഗങ്ങള്‍ മേയുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്. അതിനാല്‍ അടിയന്തരമായി ശ്മശാനത്തിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കണം. ഇതിനടുത്ത് …

Read More »

കല്‍പറ്റയില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് 25ന്

കല്‍പറ്റ: ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 25ന് കല്‍പറ്റ എസ്.കെ.എ.ംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ പ്രീ മണ്‍സൂണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി. രാവിലെ 10ന് തുടങ്ങും. ജില്ലയുടെ ഭൂപകൃതിയും സൂക്ഷ്മ കാലാവസ്ഥയും മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച ആസൂത്രണവും മാര്‍ഗങ്ങളും വേണം. മാറുന്ന കാലാവസ്ഥ, …

Read More »

തരിയോട് പഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്

കല്‍പറ്റ: വയനാട്ടിലെ തരിയോട് നിവാസികളുടെ ചിരകാല സ്വപ്നമായപഞ്ചായത്ത് സ്റ്റേഡിയം യാഥാര്‍ഥ്യത്തിലേക്ക്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലാണ് സ്റ്റേഡിയം സജ്ജമാക്കുന്നത്. ഇതിന് 44 ലക്ഷം രൂപ ചെലവില്‍ കാവുംമന്ദം ടൗണില്‍നിന്നും 600 മീറ്റര്‍ മാറി കാലിക്കുനി രഘുനാഥന്‍പടി റോഡിനോട് ചേര്‍ന്ന് സ്ഥലം ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 50 ലക്ഷം രൂപയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപയും സ്റ്റേഡിയത്തിന് വകയിരുത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, …

Read More »

ചുഴലി നഴ്സറിയില്‍ വൃക്ഷത്തൈ വിതരണം ജൂണ്‍ ഒന്നു മുതല്‍

കല്‍പറ്റ: നഗര പരിധിയിലെ ചുഴലിയില്‍ സാമൂഹിക വനവത്കരണ വിഭാഗത്തിനു കീഴിലുള്ള നഴ്സറിയില്‍ കാല്‍ ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനു തയാറായി. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നട്ടുവളര്‍ത്തുന്നതിന് ഉത്പാദിപ്പിച്ചതാണ് തൈകള്‍. ഇവയുടെ വിതരണം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എം.ടി.ഹരിലാല്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.സുനില്‍ എന്നിവര്‍ അറിയിച്ചു. നാരകം-1,296, ഞാവല്‍-1,728, പേര-1,008, സീതപ്പഴം-1,449, കണിക്കൊന്ന-960, മണിമരുത്-3,456, എലഞ്ഞി-2,794, കുന്നിവാക-1,349, നീര്‍മരുത്-3,446, പ്ലാവ്-432, താന്നി-816, …

Read More »

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും

കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍എടക്കല്‍ ഗുഹ, കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട് വിനോദ സഞ്ചാരന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Read More »

പന്തിപ്പൊയില്‍ പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാൻ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര

പടിഞ്ഞാറത്തറ(വയനാട്): പന്തിപ്പൊയില്‍ പാലം പുതുക്കിപ്പണിയണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാത്ത് ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര. എടവക ദ്വാരക സ്വദേശി കെ.കെ.നാസറാണ് പാലത്തില്‍നിന്നു പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പദയാത്ര നടത്തിയത്. നാസറിന്റെ പരാതിയിലാണ് പാലം പുതുക്കിപ്പണിയുന്നതിന് 2020 ഡിസംബര്‍ 31ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം അടിവശത്ത് കമ്പികള്‍ ദ്രവിച്ചും മറ്റും സുരക്ഷിതമല്ലാതായ സാഹചര്യത്തിലായിരുന്നു നാസറിന്റെ പരാതി. ഇത് തീര്‍പ്പാക്കിയ കമ്മീഷന്‍ പാലം പുതുക്കിപ്പണിയുന്നതിന് പി.ഡബ്ല്യു.ഡി(ബ്രിഡ്ജസ്)അസി.എക്‌സിക്യുട്ടീവ് …

Read More »

ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. താത്കാലികമായി പുനരധിവസിപ്പിച്ച ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വീട്ടുവാടകയും ഉപജീവന ദിനബത്തയും മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു ദുരന്തബാധിതര്‍ പങ്കെടുത്തു. പ്രകടനമായി എത്തിയ ദുരന്തബാധിതരെ താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനു കാരണമായി. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം മണിക്കൂറിലേറെ നീണ്ടു. നിവൃത്തിയില്ലാതെയാണ് താലൂക്ക് …

Read More »

പ്രോജക്ട് ഷെല്‍ട്ടര്‍: 17ാമത് വീട് കൈമാറി

കല്‍പറ്റ: ബംഗളൂരു ഹോപ് സൊസൈറ്റി സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍, അശരണയായ വിധവകള്‍, ഭിന്നശേഷിക്കാര്‍, പ്രകൃതിദുരന്ത ബാധിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നടപ്പാക്കുന്ന പ്രോജക്ട് ഷെല്‍ട്ടര്‍ പദ്ധതിയില്‍ നിര്‍മിച്ച 17മത് ഭവനത്തിന്റെ കൈമാറ്റം നടത്തി. വയനാട്ടിലെ മുട്ടില്‍ പഞ്ചായത്തില്‍ സാന്ത്വന പരിചരണത്തില്‍ കഴിയുന്ന ഉണ്ണിക്കും ഭാര്യ ലക്ഷ്മിക്കുട്ടിക്കും നിര്‍മിച്ച വീടാണ് കൈമാറിയത്. 550 ചതുരശ്ര അടി വീസ്തീര്‍ണമുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ടി.സിദ്ദിഖ് എം.എല്‍.എ താക്കോല്‍ദാനം നടത്തി. പ്രോജക്ട് ഷെല്‍ട്ടര്‍ …

Read More »