Tuesday , March 3 2026, 6:50 am

Tag Archives: wayanad

വയനാട്ടില്‍ വാഹനാപകടം: വിദ്യാര്‍ഥിനി മരിച്ചു

കല്‍പറ്റ: വയനാട്ടിലെ കമ്പളക്കാട് പള്ളിമുക്കില്‍ ഇന്നു പുലര്‍ച്ച വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിം-ആയിഷ ദമ്പതികളുടെ മകള്‍ ദില്‍ഷാനയാണ്(19)മരിച്ചത്. ബത്തേരി സെന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പാല്‍ വാങ്ങുന്നതിന് റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ ജീപ്പ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദില്‍ഷാനയുടെ പിതാവ് വിദേശത്താണ്. സഹോദരങ്ങള്‍: മുഹമ്മദ് ഷെഫിന്‍, മുഹമ്മദ് അഹഷ്.  

Read More »

ടൗണ്‍ഷിപ്പ്: സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് ഭരണാനുമതി

കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കല്‍പറ്റയ്ക്കു സമീപം ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സിവില്‍ സ്റ്റേഷനില്‍ സ്പെഷ്യല്‍ സെല്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 13,73,000 രൂപയുടെ ഭരണാനുമതി നല്‍കി. ജില്ലാ നിര്‍മിതി കേന്ദ്രം തയാറാക്കിയ സ്പെഷ്യല്‍ സെല്‍ എസ്റ്റിമേറ്റ് ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് സ്പെഷ്യല്‍ സെല്‍ നിര്‍മാണത്തിന് തുക അനുവദിക്കുക. ടൗണ്‍ഷിപ്പ് നിര്‍മാണം പൂര്‍ത്തിയായശേഷം …

Read More »

വയനാട് കബനിഗിരിയില്‍ വീണ്ടും പുലി ആക്രമണം

കല്‍പറ്റ: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആക്രമണം. ഇന്നലെ രാത്രി ജനവാസകേന്ദ്രത്തിലെത്തിയ പുലി ആടിനെ കൊന്നു. തേവര്‍ക്കാട്ട് ജോയിയുടെ രണ്ടു വയസുള്ള ആടിനെയാണ് പിടിച്ചത്. ഇതോടെ കബനിഗിരിയില്‍ വിവിധ സ്ഥലങ്ങളിലായി പുലി കൊന്ന ആടുകളുടെ എണ്ണം നാലായി. പ്രദേശത്തെ പി.എ.ജോയിയുടെ മൂന്ന് ആടിനെയാണ് നേരത്തേ പിടിച്ചത്. നഷ്ടപരിഹാരമായി ജോയിക്ക് 75,000 രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം വനം വകുപ്പ് നല്‍കിയിരുന്നു. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കബനിഗിരി. പുലി …

Read More »

കാലവര്‍ഷം: 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു

കല്‍പറ്റ: മഴ ശക്തമായ സാഹചര്യത്തില്‍ ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സിന്റെ പിന്തുണയോടെ ഹൗസിംഗ് എന്‍.ജി.ഒ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ വയനാട്ടില്‍ 697 കുടുംബങ്ങള്‍ക്ക് എമര്‍ജന്‍സി ഷെല്‍ട്ടര്‍ കിറ്റ് വിതരണം ചെയ്തു. പനമരം, എടവക, കോട്ടത്തറ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. ടാര്‍പോളിന്‍, കയര്‍, പ്ലയര്‍, ഹാമര്‍, ആണികള്‍, വാഷറുകള്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. കൊളഗപ്പാറ ശ്രേയസ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ …

Read More »

വയനാട്ടില്‍ 6,500 തെരുവുനായകള്‍; ബത്തേരിയില്‍ എ.ബി.സി സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും

കല്‍പറ്റ: വയനാട്ടില്‍ 6,500 തെരുവുനായകള്‍. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ ലത ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരിയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എ.ബി.സി …

Read More »

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് ചികിത്സാസഹായം നല്‍കി

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് വനം വകുപ്പ് അടിയന്തര ചികിത്സാസഹായം നല്‍കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ തിരുനെല്ലി ആദണ്ടയില്‍ കാട്ടാന തട്ടി പരിക്കേറ്റ ലക്ഷ്മണനാണ് സഹായം നല്‍കിയത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണനും വനം ഉദ്യോഗസ്ഥരും ലക്ഷ്ണന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. ലക്ഷ്മണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

Read More »

വയനാട് സുഗന്ധഗിരിയില്‍ കാട്ടാന വീട് തകര്‍ത്തു

കല്‍പറ്റ: വയനാട് സുഗന്ധഗിരിയില്‍ കാട്ടാന ഷെഡ് തട്ടിമറിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തമ്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്‍െ ഭാഗം ദേഹത്തുവീണ് തമ്പിക്ക്(63)നിസാര പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് നാല് ആനകള്‍ സുഗന്ധഗിരിയില്‍ എത്തിയത്. വിവരം അറിഞ്ഞയുടന്‍ വനം വകുപ്പിന്റെ ആര്‍.ആര്‍ ടീം സ്ഥലത്ത് എത്തിയെങ്കിലും മഴയും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതും ആനകളെ തുരത്തുന്നതിന് വിഘാതമായി. വനം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. …

Read More »

കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത: വയനാട് പ്രകൃതി സംരക്ഷണ സമിതി ദേശീയ ഹരിത ട്രൈബ്യൂണിലേക്ക്

കല്‍പറ്റ: കള്ളാടി-ആനക്കാംപൊയില്‍ നാലുവരി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് അനുമതിയെന്ന് സമിതി പ്രസിഡന്റ് എന്‍.ബാദുഷ ആരോപിച്ചു. തുരങ്കപാത നിര്‍മാണം തടയുന്നതിന് ഇടപെടല്‍ തേടി ദേശീയ ഹരിത ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. കോട്ടപ്പടി, …

Read More »

മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി: 31 കേസുകളില്‍ കെ.എല്‍.സി നടപടികള്‍ എങ്ങുമെത്തിയില്ല

കല്‍പറ്റ: വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020-2021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ 31 എണ്ണത്തില്‍ കെ.എല്‍.സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ എങ്ങുമെത്തിയില്ല. തീര്‍പ്പാക്കിയ 37 കേസുകളില്‍ കണക്കാക്കിയ പിഴ കക്ഷികളില്‍ ആരും അടച്ചില്ല. ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം വൈത്തിരി തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരം. നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെ.എല്‍.സി നടപടിക്കുവിട്ടത്. …

Read More »

ഇടിഞ്ഞ ചുറ്റുമതില്‍ ദേഹത്തുവീണ് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: ഇടിഞ്ഞ ചുറ്റുമതില്‍ ദേഹത്തുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശികളായ രഞ്ജന്‍ വര്‍മ(35),ധ്വജന്‍ അധികാരി(35), ഓമിത്ത് വര്‍മ(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഗ്നി-രക്ഷാസേനയും പോലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തി താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മണ്ണ് നീക്കുന്നതിനിടെ സമീപവാസിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞത്.

Read More »