പാലക്കാട്: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.വി. അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. അന്‍വര്‍ താന്‍പോരിമയും ധിക്കാരവും തുടര്‍ന്നാല്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അയാള്‍ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അയാളെ കൂടെ നിര്‍ത്തിക്കൊണ്ട്, അയാള്‍ താന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും’ എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ആര്യാടന്‍ …
Read More »