Thursday , July 31 2025, 2:16 am

Tag Archives: suresh gopi

പുലിപ്പല്ല് കേസ്: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മൊഴി

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നത്. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.സി പ്രജിയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ പക്കലുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നടന്ന രണ്ടു പരിപാടികള്‍ക്കിടയില്‍ മന്ത്രി പുലിപ്പല്ല് ഉപയോഗിച്ച മാല ധരിച്ചിരുന്നതായി ദൃശ്യമാധ്യമങ്ങളില്‍ …

Read More »

ജെ.എസ്.കെ.യ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി vs കേരളക്ക് പ്രദര്‍ശനാനുമതി വൈകുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടില്‍ കേന്ദ്ര സെന്‍സര്‍ബോര്‍ഡ് തുടരുന്നതിനിടെയാണ് നടപടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കും.    

Read More »

19 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍ വേഷത്തില്‍ സുരേഷ് ഗോപി; ജെ.എസ്.കെ തിയേറ്ററുകളിലേക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിന് ശേഷം 19 വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള തിയേറ്ററുകളിലേക്ക്. ജൂണ്‍ 27നാണ് ചിത്രത്തിന്റെ ആഗോളതല റിലീസ്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം. നീണ്ട ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടെയാണ് ജെ.എസ്.കെ. …

Read More »