പൈൻമരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളിൽ മഴ തുടങ്ങി. കയ്യകലെ ഹിമാലയം-6 കേദാർനാഥിൽനിന്നുള്ള മലയിറക്കം വലിയ ക്ലേശകരമായിരുന്നില്ല. കൊടുംതണുപ്പും ഹിമക്കാറ്റും ശക്തമായിരുന്ന ഒരു രാത്രിക്കുശേഷം പുലർച്ചെ നാലര കഴിഞ്ഞപ്പോഴേയ്ക്കും മടക്കയാത്ര ആരംഭിച്ചു. മലയോരങ്ങളിലും താഴ്‌വരകളിലുമെല്ലാം ഇരുട്ട് വീണുകിടക്കുകയാണ്. കല്ലുപാകിയ നടപ്പാതയ്ക്ക് അരികിലെ വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി നടന്നു. കേദാർനാഥിലേക്ക് മലകയറുകയും അടിവാരത്തേക്ക് മലയിറങ്ങുകയും ചെയ്യുന്ന അപൂർവ്വം ചില തീർത്ഥാടകസംഘങ്ങളെ …
Read More »കന്യാകുമാരിയിൽനിന്നും കശ്‍മീരിലേക്ക് : മെൽവിൻ്റെ ഒറ്റയാൾ നടത്തം
കന്യാകുമാരിയിൽ നിന്ന് നടന്ന് നടന്ന് കാശ്മീരിലെത്തുക, അവിടെനിന്നും സൈക്കിൾ ചവിട്ടി സ്വന്തം നാടായ വയനാട്ടിലെത്തുക; ഇങ്ങിനെയൊരു അപൂർവ യജ്ഞം നടത്താൻ ഇരുപത്താറുകാരനായ മെൽവിൻതോമസ് നടന്നുതീർത്തത് 3800 ഓളം കിലോമീറ്ററും അത്രതന്നെ ദൂരം സൈക്കിൾ ചവിട്ടിയുമാണ്! ആറുമാസത്തോളം നീണ്ട ഈ യാത്രാ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം ജന്മനാടായ ചീരാലിലേക്കു സൈക്കിളിൽ വന്നെത്തിയ മെൽവിനെ ഗ്രാമവാസികൾ ആവേശപൂർവം സ്വീകരിച്ചു. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ജനപ്രധിനിധികളും ആബാലവൃദ്ധം ജനങ്ങളും സ്വീകരണത്തിനായി ഒത്തു …
Read More »