കോഴിക്കോട്: ജീവനെടുത്തുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ആര്‍ടിഒ ഓഫീസ് ഉപരോധിക്കുകയാണ്. ഇന്നലെ (ഞായറാഴ്ച) കണ്ണൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് കണ്ണോത്ത് ചാല്‍ സ്വദേശി ദേവനന്ദ് മരിച്ചിരുന്നു. ഇതിനെതിരെ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ സമാന സംഭവത്തില്‍ ശനിയാഴ്ച ജവാദ് എന്ന വിദ്യാര്‍ത്ഥിക്കും ജീവന്‍ …
Read More »കോഴിക്കോട് പേരാമ്പ്രയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു
കോഴിക്കോട്: പേരാമ്പ്രയിലെ കൂത്താളിയില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പേരാമ്പ്രയുടെ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റടിച്ചത്. കാറ്റില്‍ ഇലക്ട്രിക്ക് പോസ്റ്റുകളടക്കം നിലംപൊത്തി. ആളുകള്‍ക്ക് അപകടം പറ്റിയില്ലെങ്കിലും കൂത്താളിയിലാകെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം നല്ലളത്തും ഇത്തരത്തില്‍ ചുഴലിക്കാറ്റ് വീശിയിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് മേഖലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്തിടെ ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം …
Read More »