Wednesday , July 30 2025, 8:28 pm

Tag Archives: nilambur by election

പി.വി.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകനെന്ന് അഭിപ്രായമില്ല: അടൂര്‍ പ്രകാശ്

കല്‍പറ്റ: പി.വി.അന്‍വര്‍ രാഷ്ട്രീയ ഭിക്ഷാടകനാണെന്ന് അഭിപ്രായമില്ലെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വയനാട് ഡി.സി.സി ഓഫീസ് പരിസരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസത്തിന് എതിരേ നിലകൊണ്ടാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത്. അന്‍വറിന്റെയും യു.ഡി.എഫിന്റെയും മുദ്രാവക്യം ഒന്നാണ്. അന്‍വര്‍ യു.ഡി.എഫുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. മര്യാദകള്‍ കാണിച്ചാല്‍ അന്‍വറുമായി സഹകരിക്കും. അദ്ദേഹത്തിനു നിരാശപ്പെടേണ്ടിവരില്ല. അനുരഞ്ജനത്തിനുള്ള സമയം അന്‍വര്‍ വിനിയോഗിക്കണം. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്നതാണ് യു.ഡി.എഫ് നയം. ഒരു ദിവസം …

Read More »

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ല; ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടന്ന് പി.വി. അന്‍വര്‍

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്ന് പി.വി അന്‍വര്‍. ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് യു.ഡി.എഫ് നേതാക്കാള്‍ ആവശ്യപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെന്നും രാവിലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ചില പ്രധാനപ്പെട്ട നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. ‘ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിന്റെ ഉന്നതരായ …

Read More »

പിറകെ നടന്ന് കാല് പിടിക്കാനാകില്ല; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഇ.എ സുകു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു. കോണ്‍ഗ്രസ് ടി.എം.സിയെ അപമാനിച്ചുവെന്നും ഇനിയും മുന്നണിയിലെടുക്കുമോയെന്ന് കാല് പിടിക്കാനാകില്ലെന്നും ഇ.എ സുകു പറഞ്ഞു. ‘കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ച തരത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ വീണ്ടും പോയി വാതില്‍ മുട്ടേണ്ട എന്ന അഭിപ്രായമാണ് ടി.എം.സിക്ക്. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ പി.വി അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ ഏറ്റവും …

Read More »