Friday , October 31 2025, 4:41 am

Tag Archives: nilambur

നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലി; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പുലിയെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്. ക്യാമ്പിന് അടുത്ത് നിന്ന് പുലി ഭക്ഷിച്ച് ഉപേക്ഷിച്ച മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

പി.വി അൻവർ വോട്ട് കട്ടർ ,കേരള ഒവൈസി

ബിൻസി പാലത്ത് ജയപരാജങ്ങളുടെ തുലാസിലാടുന്ന മുന്നണികളിൽ  ഒന്നിനെ മൂലയ്ക്കാക്കാൻ അവതരിക്കുന്നവരാണ് വോട്ട് കട്ടർമാർ . അവർക്ക് വിശേഷാൽ ഗുണമൊന്നുമുണ്ടാവില്ല .എന്നാൽ , ആവതുള്ള സ്ഥാനാർത്ഥികളുടെ വിജയവോട്ടുകൾ തൂഫാനാക്കി തോൽപ്പിക്കാൻ ഇവർക്കാവും. തരാതരം എത് മുന്നണിക്ക് വേണ്ടിയും ഇടപെടും. ബീഹാറിൽ ഒവൈസി ചെയ്തത് ഇതാണ് . മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ശ്രമിച്ചതും അതാണ് .ഹൈദരാബാദുകാരനാണ്. അവിടെ നല്ല സ്വാധീനമുണ്ട് .ദേശീയ മോഹങ്ങൾ കയറി പിടിച്ചപ്പോഴാണ് വടക്കെ ഇന്ത്യ പിടിച്ചത്. ന്യൂനപക്ഷ സംരക്ഷണം തന്നെ …

Read More »

ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം ?

ബിൻസി പാലത്ത് ഒരു ഉപതിരഞ്ഞടുപ്പ്. ഭരണപ്രതിസന്ധി സൃഷ്ടിക്കാൻ പോലും ആവതില്ലാത്ത തിരഞ്ഞടുപ്പ് ഫലം. ആകെയുള്ളത് നിലവിലെ ഭരണത്തിൽ അസന്തുഷ്ടിയുണ്ടോയെന്ന റഫറണ്ടം മാത്രം. പുറമെ മണ്ഡലകേന്ദ്രീകൃത രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും . പക്ഷെ ,പടയ്ക്കിറങ്ങിയത് ബുദ്ധിജീവി പട്ടം പണിയെടുത്ത് ചാർത്തി വാങ്ങിയ ഒരു സംഘം . രണ്ടു പുതിയ രൂപകങ്ങൾ അവർ പൊട്ടി തട്ടിയെടുത്തു. ഒന്ന് നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പൂമരൻ . രണ്ട്, നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എന്ന കുട്ടനിലവിളി . …

Read More »

നിലമ്പൂരിൽ യുഡി എഫ് വിജയം സാധ്യമാണ്

ബിൻസി പാലത്ത് പോത്ത്കല്ല്, അമരമ്പലം ,കരുളായി പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ഭൂരിപക്ഷം പിടിക്കും .പി.വി അൻവറിന് വഴിക്കടവിലും കരുളായിയിലും നിലമ്പൂർ നഗരസഭയിലും സാമാന്യം വോട്ട് കിട്ടും .ഇതിൽ വഴിക്കടവ് മാത്രം യു. ഡി എഫ് ഭൂരിപക്ഷ പഞ്ചായത്താണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത് ഇടതുമുന്നണി തന്നെയാണ്. എൽ.ഡി എഫ് കണക്കെടുപ്പിൽ യു.ഡി എഫിന് മേൽക്കൈ ഉള്ളത് വഴിക്കടവ്, എടക്കര, മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകളിൽ. ഇതിൽ അൻവർ വോട്ട് പിടിക്കുന്നത് …

Read More »

കുഞ്ഞാലി മുതല്‍ സ്വരാജ് വരെ

1967 ൽ നിന്ന് 2025ലേക്കുള്ള ഒരു ജംപ് കട്ടാണ് നിലമ്പൂരിൽ സി.പി.എമ്മിന് എം. സ്വരാജ് .സഖാവ് കുഞ്ഞാലിയിൽ നിന്ന് സഖാവ് സ്വരാജിലേക്കുള്ള ഒരു കുതിപ്പ് . ഇടയ്ക്കൊരു ശ്രീരാമകൃഷണനും ദേവദാസ് പൊറ്റക്കാടുമുണ്ടെങ്കിലും സഖാക്കൾക്ക് കുഞ്ഞാലിയെ പറയാനാണ് ഇഷ്ടം . എന്നു വെച്ചാൽ സി.പി.എം ചിഹ്നത്തിൽ ചാലിയാർ പുഴയിൽ ജയിക്കാനൊരു പാലമിട്ടാൽ അത് കെ. കുഞ്ഞാലിയിൽ നിന്നാവുമെന്ന് . 1965 ലും 67 ലും കുഞ്ഞാലി ജയിച്ചു. 65 ൽ നിയമസഭ …

Read More »

നിലമ്പൂരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തിരിച്ചെത്തി

2006 ൽ നിലമ്പൂർ പുഴ കടന്ന അരിവാൾ ചുറ്റിക നക്ഷത്രം തിരിച്ചെത്തി .നിലമ്പൂരിലെ സുഖാക്കൾക്ക് സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് കുത്താനുള്ള അസുലഭാവസരം. ഇതിന് മുമ്പ് 2006ലായിരുന്ന സി.പി.എം കൊടി മണ്ഡലത്തിൽ പാറിയത്. അന്നും യുവതുർക്കി ഇറങ്ങി. ശ്രീരാമകൃഷ്ണൻ .ജയിച്ചില്ല . 12 തിരഞ്ഞെടുപ്പുകൾ നടന്നു. നാലു വട്ടമാണ് സി.പി. എം പാർട്ടി സ്ഥാനാർത്ഥികളെ നിറുത്തിയത്. നാലും പൊട്ടി .എട്ടു വട്ടം സ്വതന്ത്രരെ പരീക്ഷിച്ചു . രണ്ടെണ്ണം ജയിച്ചു. 2016 …

Read More »

സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ല; ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടന്ന് പി.വി. അന്‍വര്‍

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്ന് പി.വി അന്‍വര്‍. ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് യു.ഡി.എഫ് നേതാക്കാള്‍ ആവശ്യപ്പെട്ടെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഇന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ടെന്നും രാവിലെ വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗിലെയും കോണ്‍ഗ്രസിലെയും ചില പ്രധാനപ്പെട്ട നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. ‘ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിന്റെ ഉന്നതരായ …

Read More »

പിറകെ നടന്ന് കാല് പിടിക്കാനാകില്ല; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഇ.എ സുകു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു. കോണ്‍ഗ്രസ് ടി.എം.സിയെ അപമാനിച്ചുവെന്നും ഇനിയും മുന്നണിയിലെടുക്കുമോയെന്ന് കാല് പിടിക്കാനാകില്ലെന്നും ഇ.എ സുകു പറഞ്ഞു. ‘കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ച തരത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ വീണ്ടും പോയി വാതില്‍ മുട്ടേണ്ട എന്ന അഭിപ്രായമാണ് ടി.എം.സിക്ക്. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ പി.വി അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ ഏറ്റവും …

Read More »

ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തോറ്റത്: ആരോപണവുമായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ് നിലമ്പൂരില്‍ തോറ്റതെന്നാണ് എം.വി ഗോവിന്ദന്റെ ആരോപണം. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ ആരോപണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. വി.വി പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ലേഖനത്തില്‍ പറയുന്നു. ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് കഴിഞ്ഞ …

Read More »

അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് മാത്രം തീരുമാനിക്കേണ്ട; ഭിന്നത പരസ്യമാക്കി കെ. സുധാകരന്‍

തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന് അന്‍വറിനെ കൊണ്ടുവരാന്‍ താത്പര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്‍വറിന്റെ വോട്ട് കിട്ടിയില്ലെങ്കില്‍ നിലമ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടും. അന്‍വര്‍ വേണ്ടെന്ന് പ്രതിപക്ഷനേതാവ് തീരുമാനിക്കേണ്ട. പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തോട് താന്‍ യോചിക്കുന്നില്ല. അന്‍വര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന അഭിപ്രായത്തോട് യോചിപ്പില്ല,’ കെ. സുധാകരന്‍ പറഞ്ഞു. അന്‍വറിനെ യു.ഡി.എഫ് …

Read More »