കണ്ണൂര്‍: കായലോട് റസീനയുടെ ആണ്‍ സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസില്‍ കൂട്ട വിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റസീനയുടെ ആത്മഹത്യക്ക് കാരണം സദാചാര ഗുണ്ടായിസം തന്നെയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ കണ്ടെത്തലിന് മുന്‍തൂക്കം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി റസീനയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
Read More »