തിരുവനന്തപുരം: കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി)യാണ് പ്രാഥമിക പഠനം നടത്തിയത്. കേരള തീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും ഭക്ഷ്യ യോഗ്യമെന്നും സി.ഐ.എഫ്.ടി ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. കേരള തീരത്ത് അടുപ്പിച്ചുണ്ടായ …
Read More »വരുന്നു പെരുമഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ജൂണ്‍ 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും …
Read More »അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം?; സ്കൂള്‍ സമയമാറ്റത്തിൽ വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അതിൽ പിടിവാശിയില്ലെന്നും മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. +അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നമെന്നും അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി ചോദിച്ചു.’15 …
Read More »അടുക്കള തൊട്ടാൽ ഇനി പൊള്ളും; വെളിച്ചെണ്ണ ലിറ്ററിന് 400 കടന്നു
തിരുവനന്തപുരം: വിപണിയിൽ സർവകാല റെക്കോഡ് കടന്ന് വെളിച്ചെണ്ണ വില. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപ കടന്നു. ഒരു വർഷത്തിനിടയുണ്ടായത് ഇരട്ടിയിലധികം വിലവർധവാണ്. ഒരു ലിറ്ററിന് മാർക്കറ്റ് വില 400 മുതൽ 450 രൂപ വരെ ഉയർന്നിട്ടുണ്ട്. കൊപ്രയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂര്‍, തമിഴ്‌നാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൊപ്രയെത്തുന്നത്. പക്ഷേ മില്ലുകളിലേക്ക് എത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞിട്ടുണ്ട്.
Read More »സംസ്ഥാനത്ത് സൗജന്യ യൂണിഫോം വിതരണം മുടങ്ങി; സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് കേരളം
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ യൂണിഫോം വിതരണം മുടങ്ങി. പി.എം ശ്രീ പദ്ധതിയില്‍ ചേരാത്തതിനാല്‍ സമഗ്ര ശിക്ഷ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കുട്ടികളില്‍ നിന്ന് പണം പിരിച്ചാണ് ഇത്തവണ പലയിടത്തും യൂണിഫോം വിതരണം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ എ.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെ എല്ലാ കുട്ടികള്‍ക്കും സമഗ്ര ശിക്ഷാ പദ്ധതി വഴിയായിരുന്നു യൂണിഫോം നല്‍കിയിരുന്നത്. 48 …
Read More »കേരളത്തില്‍ ബലിപെരുന്നാള്‍ അവധി ശനിയാഴ്ച; നാളത്തെ അവധി മാറ്റി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ദിവസം മാത്രമാണ് അനുവദിച്ചത്.
Read More »രാജ് ഭവനില്‍ ആര്‍.എസ്.എസുകാരുടെ ഭാരതമാവ്;പരിസ്ഥിതി ദിനാഘോഷം ഉപേക്ഷിച്ച് കൃഷിമന്ത്രി
തിരുവനന്തപുരം: ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി.പ്രസാദ്. രാജ്ഭവനില്‍ ഉണ്ടായിരുന്നത് ആര്‍.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെന്ന് മന്ത്രി ആരോപിച്ചു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രം ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം മാറ്റാന്‍ കൃഷിവകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ഗവര്‍ണര്‍ അത് തള്ളി. ഇതോടെ പരിപാടി സെടക്രട്ടേറിയറ്റിലേക്ക് മാറ്റി.
Read More »കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്ത് ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം പത്ത് ദിവസത്തിനിടെ രണ്ടിരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കോവിഡ് വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കയ ഉത്തരവില്‍ പറഞ്ഞിരുന്നു. അതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. മേയ് 1 വരെ വെറും 37 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മേയ് 26ന് 430 ആയി രോഗികളുടെ എണ്ണം …
Read More »അങ്കണവാടി ഭക്ഷണ മെനുവില്‍ പരിഷ്‌കരണം; ഇനിമുതല്‍ ഉപ്പുമാവിന് പകരം ബിരിയാണി
തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണിയും, പുലാവും പുതിയ മെനുവില്‍ ഉള്‍പ്പെടുത്തി. അടുത്തിടെ അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്നാവശ്യപ്പെട്ടുള്ള ശങ്കു എന്ന കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉപ്പുമാവ് വേണ്ട, ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നായിരുന്നു ശങ്കുവിന്റെ ആവശ്യം. വിഡിയോയില്‍ അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് ഇടപെടുകയും അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ പാലും മുട്ടയും ആഴ്ചയില്‍ …
Read More »സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കും; പനിയുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവായാല്‍ ആര്‍.ടി-പി.സി.ആര്‍ ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേരളത്തില്‍ 1435 കോവിഡ് രോഗികളാണ് നിലവില്‍ ഉള്ളത്. ഇതുവരെ …
Read More »
DeToor reflective wanderings…