Thursday , July 31 2025, 12:57 am

Tag Archives: cmp

സി.പി.എം അല്ലാത്ത ഇടത് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സിപിഐയുമായി ചര്‍ച്ച നടത്താന്‍ നീക്കം

കോഴിക്കോട്: ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സി.എം.പി, എന്‍.സി.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സിപിഐയുമായും ചര്‍ച്ച നടത്താനാണ് നീക്കം. പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്നും സി.പി.ഐ വന്നാല്‍ സ്വീകരിക്കുമെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി മുന്നണിയിലേക്ക് കടക്കുന്നതിനപ്പുറത്ത് എല്ലാമുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

Read More »