ന്യൂഡല്‍ഹി: ലാന്‍ഡിങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ ഹോങ്കോങ്-ഡല്‍ഹി എഐ 315 വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിമാനം ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയിരുന്നില്ല. തീപിടിച്ച ഉടന്‍തന്നെ എപിയും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തിയതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
Read More »ദല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു; പിന്നാലെ സാഹസിക ലാന്‍ഡിങ്
തിരുവനന്തപുരം: ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. എ.ഐ 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആറുമണിയോടെ ലാന്‍ഡിങിന് തയാറെടുക്കുമ്പോഴാണ് വിമാനത്തിന്റെ മുന്‍വശത്ത് പക്ഷിയിടിച്ചത്. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്തെ റഡാര്‍ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
Read More »എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; സാൻഫ്രാൻസിസ്കോ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. പിന്നാലെ കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കി വിമാനത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയത്.
Read More »