Saturday , October 4 2025, 1:54 pm

അഹമദാബാദിൽ വൻ വിമാനാപകടം; എയർ ഇന്ത്യ വിമാനം തകർന്ന് വീണു; 200ലേറെ യാത്രക്കാർ

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകർന്നുവീണു. ടേക്കോഫിനു പിന്നാലെ ലണ്ടനിലേക്കുള്ള യാത്രാവിമാനം വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 ക്രൂ മെമ്പർമാരുമാണ്. അപകട സ്ഥലത്തുനിന്ന് കറുത്ത പുക ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Comments