കരിംചേരയും മഞ്ഞചേരയും കേരളത്തിൻ്റെ സൗഹൃദ പട്ടികയിലേക്ക് .വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിലാണ് ചേര .ഏറ്റവുമധികം നിയമസംരക്ഷണമുള്ള പാമ്പ് വർഗം. ഏറ്റവുമധികം മനുഷ്യ സൗഹൃദവും . രോഗകാരികളായ എലികളെ തിന്നൊടുക്കും. വിഷപാമ്പുകളുടെ കുഞ്ഞുങ്ങളെയും അകത്താക്കും. സ്വന്തമായി വിഷവുമില്ല. പക്ഷെ ഭക്ഷണത്തിനും തൊലിക്കും ഔഷധാവശ്യങ്ങൾക്കുമായി മനുഷ്യൻ വ്യാപകമായി പിടി കൂടുകയാണ് ഇവരെ. അങ്ങനെ അതിവേഗം വംശനാശം നേരിടുന്നു. വർഷത്തിൽ 18 മുട്ടകളിടും. എന്നാലും കണ്ടുകിട്ടാനില്ല പഴയതുപോലെ . സ്റ്റേറ്റ് ബോർഡ് ഓഫ് …
Read More »ആർക്കും വേണ്ടാതെ ഒരു റോഡ് കോഴിക്കോട്ട് അങ്ങാടിയിൽ പെരുവഴിയിലായത് നാട്ടാരും വാഹന ഉടമകളും
15 വർഷമായി ഈ അനാഥത്വം തുടങ്ങിയിട്ട് . 8.32 കിലോമീറ്ററിൽ നിർമാണ ഉദ്ഘാടനം നടത്താൻ എടുത്തത് ഒന്നര പതിറ്റാണ്ട്. നിർമ്മാണ ഉദ്ഘാടനത്തിന് പന്തലിട്ടപ്പം വെട്ടി മുറിച്ച് രണ്ടാക്കി. മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ . ബാക്കി വെള്ളിമാട്കുന്ന് വരെ ഉടയോനുമില്ല ഉടമയുമില്ല. ഖജനാവിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെയും കച്ചവടക്കാരുടെയും ഭൂമി പിടിച്ചു പറിച്ചതിന് ശേഷമാണ് ഈ നെറികേട്. സ്ഥലം ഏറ്റെടുത്ത ശേഷമാണ് ഭൂമി ദേശീയപാതാ വിഭാഗത്തിന് …
Read More »നാലു വർഷത്തെ മഴക്ഷാമം നികത്തി വയനാട്
2024 ഉം 25 ഉം കാല വർഷം വയനാടിന് സമ്മാനിച്ചത് മഴക്കുളിര് . തൊട്ടുമുന്നിലത്തെ വർഷങ്ങളിലെ മഴക്ഷാമത്തിനാണ് ഈ മൺസൂൺ തുടക്കത്തോടെ അവസാനമായത്. വൈകി പെയ്യുന്ന കാലവർഷവും താളം തെറ്റിയ പെയ്ത്തുമാണ് വയനാടിൻ്റെ പരമ്പരാഗത കാർഷിക കലണ്ടറിനെ വർഷങ്ങളായി അട്ടിമറിച്ചു കൊണ്ടിരുന്നത്. ഇത്തവണ മെയ് പകുതിയോടെ തന്നെ ജില്ലയിൽ മഴയെത്തി. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ മെയ് മാസം വരെ ജില്ലയിൽ പെയ്തത് 4000 മില്ലിമീറ്റർ മഴ …
Read More »കനത്തമഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; 11 ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് അവധി. കോഴിക്കോട്, കണ്ണൂർ …
Read More »കോഴിക്കോട് മലയോര മേഖലകളിൽ ശകതമായ മഴ; ചാത്തമംഗലത്ത് ഒരാളെ പുഴയിൽ കാണാതായി
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ തുടരുകയാണ്. വിലങ്ങാട് മഴവെള്ളപ്പാച്ചലിൽ പുഴയിൽ ജലനിരപ്പ് ഉയർന്നു. ചാത്തമംഗലം കൂടാലിൽകടവിൽ ഒരാൾ പുഴയിൽ വീണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിലങ്ങാട് ഉൾപ്പടെ ശനിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് തുടരുന്നത്. നിലവിൽ കോഴിക്കോട് ഉൾപ്പടെ വടക്കൻ ജില്ലകളിൽ റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
Read More »കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് 7400 കേസുകൾ, കേരളത്തിൽ 2109
ന്യൂദൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2109 ആയി ഉയർന്നു. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.
Read More »വിമാനദുരന്തത്തിൽ മരണം 274; 32 വിദ്യാർഥികളെ കാണാനില്ല
അഹ്മദാബാദ്: ഗുജറാത്തിലെ വിമാനദുരന്തത്തിൽ മരണം 274 ആയി. ദുരന്തത്തിൽ ബി.ജെ മെഡിക്കൽ കോളേജിലെ 12 വിദ്യാർഥികളാണ് മരിച്ചത്. 32 വിദ്യാർഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല. 25 വിദ്യാർഥികൾക്കാണ് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഹോസ്റ്റലിന് സമീപം താമസിച്ചിരുന്ന വീടുകളിലെ ആറ് പേരെയും കാണാനില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാണാതായവരും തിരിച്ചറിയാത്ത മൃതദേഹങ്ങളും ഏറെയാണെന്നാണ് റിപ്പോർട്ട്.
Read More »മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ നടപടി; രഞ്ജിതയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാസര്‍കോട്: വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ.രാജനാണ് ഈ വിവരം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. ജില്ലാകളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. രഞ്ജിതയെ ജാതിയമായി …
Read More »വരുന്നു പെരുമഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ജൂണ്‍ 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും …
Read More »വിമാനദുരന്തം; 264 മൃതദേഹങ്ങൾ കണ്ടെത്തി; മരിച്ചവരിൽ മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും
അഹ്മദാബാദ്: വിമാനദുരന്തത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനയാത്രക്കാരായ 241 പേർക്ക് പുറമെ പ്രദേശവാസികളും വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളുമാണ് മരിച്ചത്. 60ഓളം വിദ്യാർഥികൾക്ക് പരിക്കുണ്ട്. അതേസമയം മരണസംഖ്യ 290ലേക്ക് അടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ വിദ്യാർഥികളെയും പ്രദേശവാസികളെയും കാണാനില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിമാനക്കമ്പനിയായ ബോയിങ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അപകടകാരണം കണ്ടെത്താൻ ഡി.ജി.സി.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് …
Read More »
DeToor reflective wanderings…