Tuesday , March 3 2026, 6:36 pm

slider

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയില്‍; നാളെ ഡാം തുറന്നേക്കും; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനിടെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ല ഭരണകൂടത്തിന് തമിഴ്‌നാട് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

Read More »

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലും 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 27 വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂർ‌, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലും നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലുമാണ് അവധി. നിലമ്പൂരിൽ ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കുമാണ് അവധി .

Read More »

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്

കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ …

Read More »

ഹിമാചലില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം; പത്തിലധികം പേരെ കാണാതായി

ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും മേഘവിസ്‌ഫോടനവും. പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. കാംഗ്ര ജില്ലയില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടി. പത്തിലധികം പേരെ കാണാതായി. കുളുവില്‍ മൂന്നുപേര്‍ ഒഴുക്കില്‍പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.  

Read More »

വരുന്നു അതി ശക്തമായ മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് മണിക്കൂര്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

Read More »

ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത് ഭാരതാംബ ചിത്രം ഭരണഘടനാ വിരുദ്ധം

സർക്കാർ പരിപാടികളിലും ഔദ്യോഗികൂട്ടായ്മകളിലും ഭരണഘടന അനുശാസിക്കുന്ന ബിംബങ്ങളേ പാടുള്ളുവെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്ത് കൊടുത്തു. കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വേണ്ട . വേണ്ടതൊക്കെ ഭരണഘടന അനുശാസിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പേരിൽ രാജ്ഭവൻ പരിപാടികൾ തൻ്റെ സഹമന്ത്രിമാർ ബഹിഷ്ക്കരിച്ചതിന് മന്ത്രിസഭാ തീരുമാനത്തിൻ്റെ പിൻബലം നൽകുകയാണ് കത്തിലൂടെ മുഖ്യമന്ത്രി . എന്നാൽ ഭാരതാംബ ഇല്ലാത്ത പരിപാടി വേണ്ടെന്ന നിലപാട് മുറുക്കി ഗവർണറും സർക്കാരുമായി ഏറ്റുമുട്ടലിൻ്റെ വഴിയിലാണ്.

Read More »

ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം: ബെയ്‌ലി പാലത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ദിനബത്ത നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പുന്നപ്പുഴയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടതായി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്താന്‍ താമസിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ധനസഹായവുമായി ബന്ധപ്പെട്ട് കലക്ടറുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ …

Read More »

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയമുണ്ടായിരുന്നു. ‘വയനാട്ടിലെ പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി സ്ഥിരീകരണമില്ല. മുന്‍കാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നു. മണ്ണൊലിപ്പ് സംഭവിച്ച വസ്തുക്കള്‍ പൂര്‍ണ്ണമായും കഴുകി കളയേണ്ടതിനാല്‍ ഇത് കുറച്ചുകാലത്തേക്ക് തുടരും. നദിയും അതിന്റെ നോ ഗോ സോണിന്റെ തൊട്ടടുത്ത ബഫറും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. അപകട …

Read More »

ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം

ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ …

Read More »

അന്‍വര്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: പി.വി അന്‍വറിനെ യു.ഡി.എഫ് മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. അന്‍വര്‍ തന്നെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ സ്വയം മുന്‍കൈയെടുത്താല്‍ ചര്‍ച്ചക്ക് യു.ഡി.എഫ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.

Read More »