തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക നിലവാരമുള്ള സംസ്ഥാനം കേരളമെന്ന് സര്‍വേയിൽ കണ്ടെത്തൽ. പ്രമുഖ ദേശീയ മാധ്യമ സ്ഥാപനമായ ഇന്ത്യ ടുഡേ ഗ്രൂപ്പ് നടത്തിയ പ്രഥമ ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ (ജി.ഡി.ബി.) സര്‍വേയിലാണ് കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും പൗരബോധം, പൊതു സുരക്ഷ, ലിംഗഭേദ നിലപാടുകള്‍, വൈവിധ്യം, വിവേചനം എന്നീ നാല് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സമഗ്രമായ …
Read More »ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കിയേക്കും സര്‍ക്കാരിന്റെ പരിഗണനയില്‍
തിരുവനന്തുപുരം : സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ജനക്ഷേമം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Read More »മൊസാംബിക് ബോട്ടപകടത്തിൽപെട്ട ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം നടുവിലക്കര ഗംഗയിൽ ശ്രീരാഗ് രാധാകൃഷ്ണന്റെ (35) മൃതദേഹം കണ്ടെത്തി. കപ്പൽ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി.പി.രാധാകൃഷ്ണൻ–ഷീല ദമ്പതികളുടെ മകനാണ്. ഭാര്യ: ജിത്തു. മക്കൾ: അതിഥി (5), അനശ്വര (9). ഏഴു വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വർഷം മുൻപാണ് മൊസാംബിക്കിൽ ജോലിക്ക് എത്തുന്നത്. …
Read More »സ്വർണവില തുടർച്ചയായി താഴേക്ക് ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1,520 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. രണ്ടുദിവസത്തിനിടെ 1520 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ …
Read More »കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More »മദ്യ ലഹരിയിൽ ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
കൊച്ചി: ചോറ്റാനിക്കരയിൽ ജേഷ്ഠൻ അനുജനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പരിക്കേറ്റ മണികണ്ഠൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചുള്ള തർക്കത്തെ തുടർന്നാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇന്നലെ രാത്രി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് താമസിക്കുന്ന മാണിക്യൻ ദീപാവലി ആഘോഷിക്കുന്നതിനായാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഇരുവരും ബാറിൽ കയറി മദ്യപിച്ച് തിരിച്ചുവരുന്നതിനിടെ ബൈക്കിലെ പെട്രോൾ തീർന്നു. തുടർന്ന് സമീപത്തെ പമ്പിൽ നിന്നും കുപ്പിയിൽ …
Read More »പേരാമ്പ്ര സംഘർഷം: രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പി മാർക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനും വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനും ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പി മാരുടെ പൊതു സ്ഥലംമാറ്റത്തിൻ്റെ ഭാഗമായാണ് ഇരുവർക്കും ട്രാൻസ്ഫർ നൽകിയത്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്. …
Read More »തുലാവർഷം ശക്തമാകുന്നു;സംസ്ഥാനത്ത് ഇരട്ട ന്യൂനമർദ്ദ ഭീഷണി
സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ഇരട്ട ന്യൂനമർദ്ദങ്ങൾ തുലാവർഷം ശക്തമാക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്. ഇന്ന് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ …
Read More »തൊടുപുഴയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണന്ത്യം
തൊടുപുഴ :മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ വൈകിട്ടാണ് അപകടം. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്. അപകടം പതിവായ ശങ്കരപ്പിള്ളി വളവിനു സമീപമാണ് അപകടം. …
Read More »ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി;സമരം കടുപ്പിക്കാൻ തീരുമാനം
ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും.ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും …
Read More »
DeToor reflective wanderings…