തൊടുപുഴ :മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ വൈകിട്ടാണ് അപകടം. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്.
അപകടം പതിവായ ശങ്കരപ്പിള്ളി വളവിനു സമീപമാണ് അപകടം. കുടുംബാംഗങ്ങൾ ഒന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഷാമോനും പരുക്കേറ്റു. ഷാമോനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments
DeToor reflective wanderings…