Monday , November 10 2025, 12:28 am

ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി;സമരം കടുപ്പിക്കാൻ തീരുമാനം

ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും.ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം.

    ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ അഭിപ്രയം. രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത നേതൃത്വമെന്ന് പൊതുസമൂഹം വിലയിരുത്തും, കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചത് തിരിച്ചടിയായി, പാർട്ടിക്ക് സമരം തീരുമാനിക്കാൻ വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കേണ്ടി വന്നുവെന്നും വിമർശനം ഉയർന്നിരുന്നു.

Comments