ചീരാല്‍(വയനാട്): 300 ഏക്കര്‍ വരുന്ന വേടന്‍കോട് എസ്റ്റേറ്റിലെ കാടുമൂടിയ ഭാഗം വന്യജീവികള്‍ താവളമാക്കി. പുലി, പന്നി, കാട്ടാട്, മയില്‍, കുരങ്ങ് തുടങ്ങിയ ഇനം വന്യജീവികള്‍ എസ്റ്റേറ്റിലെ ‘വനത്തില്‍’ തങ്ങുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എസ്റ്റേറ്റിലെ മഞ്ഞക്കുന്ന് ഭാഗമാണ് കാടുമൂടിയത്. എസ്റ്റേറ്റിനടുത്താണ് കല്ലിങ്കര, മഞ്ഞക്കുന്ന്, തവണി, ചെറുമാട് തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ വന്യജീവി ശല്യം കലശലാണ്. മഞ്ഞക്കുന്നിനടുത്ത് കഴിഞ്ഞദിവസം പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട് വെട്ടിത്തെളിക്കാന്‍ വേടന്‍കോട് എസ്റ്റേറ്റ് മാനേജ്‌മെന്റിന് …
Read More »ദുരന്തബാധിതരോടും തൊഴിലാളികളോടും അവഗണന: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് 16ന്
കല്‍പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കാബിനറ്റ് തീരുമാനിച്ചിട്ടും പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ദിനബത്ത ലഭിക്കുന്നില്ല. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക യഥാസമയം അനുവദിക്കുന്നില്ല. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നടപടി വൈകുകയാണ്. തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്നു ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുകയാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. …
Read More »വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി
മാനന്തവാടി: വയനാട് പിലാക്കാവിനു സമീപം വനത്തില്‍ കാണാതായ വയോധികയെ കണ്ടെത്തി. ഊന്നുകല്ലിങ്കല്‍ കുമാരന്റെ ഭാര്യ ലീലയെയാണ്(77)മണിയന്‍കുന്ന് വനമേഖലയില്‍ ഇന്നു രാവിലെ ഒമ്പതരയോടെ വനസേനാംഗങ്ങള്‍ കണ്ടെത്തിയത്. 12ന് വൈകുന്നേരം നാലോടെയാണ് ലീലയെ വീട്ടില്‍നിന്നു കാണാതായത്. 200 മീറ്ററോളം അകലെയുള്ള ഇഞ്ചിത്തോട്ടത്തില്‍ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. തിരികെ എത്താത്തതിനെത്തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും വനപാലകരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വനം വകുപ്പ് സ്ഥാപിച്ച രണ്ട് ക്യാമറകളില്‍ ലീല കാട്ടിലേക്ക് കയറുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. …
Read More »നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി
കൽപറ്റ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. വയനാട്ടിലെ കമ്പളക്കാട് ഇന്നു രാവിലെയാണ് സംഭവം. നിർത്തിയിട്ട ബസ് സ്റ്റാർട്ടുചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം. ആർക്കും പരിക്കില്ല. ജീവനക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
Read More »വയനാട് തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
കല്‍പറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു. മലപ്പുറം എരഞ്ഞിമങ്ങാട് അകമ്പാടം നിഷ്മയാണ്(23) മരിച്ചത്. ടെന്റിലുണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത കാട്ടില്‍ അഖിലിന്(29) പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. 900 വെഞ്ചേഴ്‌സ റിസോര്‍ട്ടിലെ തടി ഉപയോഗിച്ചു നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നത്. മേപ്പാടി അരപ്പറ്റ നസീറ നഗര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിഷ്മയുടെ മരണം സ്ഥിരീകരിച്ചത്. അഖില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നിഷ്മ ഉള്‍പ്പെടുന്ന …
Read More »വികസന മുരടിപ്പിനു പരിഹാരമില്ലാതെ ചീക്കല്ലൂര്‍ ഗ്രാമം
കല്‍പറ്റ: വികസന മുരടിപ്പിനു പരിഹാരമില്ലാതെ വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലുള്ള ചീക്കല്ലൂര്‍ ഗ്രാമം. പഞ്ചായത്തിലെ 3,17,18 വാര്‍ഡുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമത്തില്‍ പദ്ധതികള്‍ പലതുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. പട്ടികവര്‍ഗത്തില്‍പ്പെടുന്നതാണ് ഗ്രാമവാസികളില്‍ അധികവും. ചീക്കല്ലൂരില്‍ നടപ്പാക്കിയ പദ്ധതികളെല്ലാംതന്നെ പണം ധൂര്‍ത്തടിക്കാനുള്ള പരിപാടികളായി മാറിയെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വമ്മേരി രാഘവന്‍, ഉണ്ണിക്കൃഷ്ണന്‍ ചീക്കല്ലൂര്‍, കെ.ബാബു മാരാര്‍, കെ.ജി.സുരേഷ്ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീക്കല്ലൂരില്‍ വരദൂര്‍ പുഴയ്ക്കു കുറുകെ 1990ല്‍ നിര്‍മിച്ച തടയണ …
Read More »തിരുവല്ല ‘ജവാന്‍’ മദ്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബെവ്‌കോ മദ്യസംഭരണ ശാലയിലെ തീപിടിത്തത്തില്‍ 10 കോടിയുടെ നഷ്ടം. സര്‍ക്കാരിന്റെ ജവാന്‍ മദ്യം ഉള്‍പ്പെടെ 75,000 കെയ്‌സ് മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 10കോടി യുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാകുന്നുവെന്ന് ബെവ്കോ എംഡി ഹര്‍ഷിദാ ആട്ടെല്ലൂരി പറഞ്ഞു. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗണ്‍ ആയിരുന്നു. തീപിടിത്ത പശ്ചാത്തലത്തില്‍ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകും 15 വെബ്‌കോ ഔട്ട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്‌കോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. …
Read More »കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കോഴിക്കോട്: മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി വെള്ളത്തില്‍ നിന്ന് മൃതദേഹം കരക്കെത്തിച്ചു. പൊലീസിന് കൈമാറിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് വെങ്കിടേഷാണെന്ന് വ്യക്തമായത്. എങ്ങനെയാണ് മരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More »വയനാട് മഞ്ഞപ്പാറ ഭൂമി ഇടപാട്: ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ മഞ്ഞപ്പാറയില്‍ ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് കൈവശംവച്ച് നികുതിയടച്ചുവരുന്ന 40 സെന്റ് ഭൂമിയുടെ വില്‍പന വിവാദത്തില്‍. 9.62 ലക്ഷം രൂപ വില നിശ്ചയിച്ച് ഭൂമി രണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ആധാരം ചെയ്തു നല്‍കിയത് അധികാരപ്പെട്ട വ്യക്തിയല്ലെന്നു കാണിച്ചും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ടും ലൂഥറന്‍ ചര്‍ച്ച് അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്കും അമ്പലവയല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഭൂമി ആധാരം ചെയ്തു നല്‍കിയ കൊല്ലം …
Read More »കശ്മീരിലേക്ക് ടൂറിനിടെ സഹപ്രവര്‍ത്തകന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി അധ്യാപകനെ പഹല്‍ഗാം പൊലീസ് പിടികൂടി
കോഴിക്കോട്: വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമായ അഷ്റഫാണ്(45) പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്‌റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …
Read More »
DeToor reflective wanderings…