Tuesday , March 3 2026, 8:19 am

News

മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ; ഇതുവഴി ഗതാഗതം താത്കാലികമായി നിർത്തിവെച്ചു

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണഘട്ടത്തിൽ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു എന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Read More »

വയനാട്ടിൽ ശക്തമായ മഴ; ചൂരൽമല പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു

കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനിടെ ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച സാഹചര്യമാണ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്താകെ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Read More »

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ അടച്ചുപൂട്ടൽ ഇന്ന് 

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്നത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷൻ, കണ്ണൂരിലെ ചിറക്കൽ സ്റ്റേഷൻ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ. ഇന്ന് രാത്രി 7.45ഓടെ ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവർത്തനം നിർത്തും. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവെ …

Read More »

വടക്കൻ ജില്ലകളിൽ കനത്തമഴ; വയനാട്ടിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട് ജില്ലയില്‍ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. കോഴിക്കോടിന്‍റെ മലയോരമേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട് നഗരത്തില്‍ ഇടവിട്ടാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്. നദാപുരം വിലങ്ങാട് പന്നിയേരിയില്‍ മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ …

Read More »

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്.

Read More »

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പൽ മുങ്ങി; കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു

കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട എം.എസ്‌.സി എൽസ 3 കപ്പൽ മുങ്ങി. ദുരന്ത നിവാരണ അതോറിറ്റിയാണ് കപ്പൽ മുങ്ങിയെന്ന് വ്യക്തമാക്കുന്നത്. കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു. അതേസമയം ക്യാപ്റ്റനടക്കം കപ്പലിൽ അവശേഷിച്ച മൂന്നു പേരെ കൂടി മാറ്റി. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ മറൈൻ ഗ്യാസൊലിൻ, ഹൈ ഡെൻസിറ്റി ഡീസൽ എന്നിവയടങ്ങിയിട്ടുണ്ടെന്നാണ് …

Read More »

പട്ടയം അനുവദിച്ച കുടുംബങ്ങള്‍ക്ക് വീട് വേഗത്തില്‍ നിര്‍മിച്ചുനല്‍കും: മന്ത്രി ഒ.ആര്‍.കേളു

മീനങ്ങാടി: പട്ടയം ലഭിച്ച ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് വേഗത്തില്‍ നിര്‍മിച്ചുനല്‍കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു. ലൈഫ് പദ്ധതിയില്‍ പഞ്ചായത്ത് മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 44 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും പട്ടികവര്‍ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ ആധാരം വിതരണം ഉദ്ഘാടനവും നിര്‍വഹിച്ച് യൂക്കാലി കവലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉന്നതിയില്‍ സ്ഥാപിച്ച സോളാര്‍ …

Read More »

എം.ഡി.എം.എയും കഞ്ചാവുനിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍

കല്‍പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍. പിണങ്ങോട് പള്ളിമാലിന്‍ മുഹമ്മദ് സഫ്വാന്‍(30), വെങ്ങപ്പള്ളി പനന്തറ അബ്ദുള്‍സമദ്(29), പിണങ്ങോട് പള്ളിയാല്‍ അജ്മല്‍ നിസാം(30), പിണങ്ങോട് പീച്ചന്‍വീടന്‍ റിജു മിലാന്‍(30)എന്നിവരാണ് പിണങ്ങോട് കനിയില്‍പടിയില്‍ കഴിഞ്ഞ ദിവസം 0.23 ഗ്രാം എംഡിഎംഎയും കഞ്ചാവുനിറച്ച സിഗരറ്റും സഹിതം അറസ്റ്റിലായത്. കനിയില്‍പടിയില്‍ പരിശോധനയിലാണ് ഇവരുടെ പക്കല്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.

Read More »

‘കണ്ണൂരില്‍ പിതാവിന്റെ മര്‍ദനമേറ്റ എട്ട് വയസുകാരിക്ക് സംരക്ഷണം നല്‍കും’; മന്ത്രി വീണ ജോര്‍ജ്

കണ്ണൂര്‍: കണ്ണൂരില്‍ പിതാവ് ഉപദ്രവിച്ച എട്ടുവയസുകാരിക്ക് തുടര്‍ സംരക്ഷണം നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ശിശു വനിതാ വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ പൊലീസ് …

Read More »

കാസര്‍കോട് ദേശീയപാതയില്‍ 101 സ്ഥലങ്ങള്‍ പ്രശ്‌നബാധിതമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ദേശീയപാതയില്‍ 101 സ്ഥലങ്ങള്‍ പ്രശ്‌നബാധിത മേഖലകളെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കാലവര്‍ഷം എത്തിയതോടെ ജില്ലയിലെ ദേശീയപാതകളില്‍ പരിശോധന നടത്തിയ പ്രത്യേക സംഘമാണ് പ്രശ്‌നബാധിത മേഖലകള്‍ കണ്ടെത്തിയത്. ഇതില്‍ 23 ഇടങ്ങളില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ എന്‍.എച്ച് 66 കടന്ന് പോകുന്ന തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മേഖലകളില്‍ ചെറുതും വലുതുമായ 101 പ്രശ്‌നബാധിത മേഖലകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മണ്ണിടിച്ചല്‍ സാധ്യതയുള്ള …

Read More »