മീനങ്ങാടി: പട്ടയം ലഭിച്ച ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് വേഗത്തില്‍ നിര്‍മിച്ചുനല്‍കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളു. ലൈഫ് പദ്ധതിയില്‍ പഞ്ചായത്ത് മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 44 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും പട്ടികവര്‍ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ ആധാരം വിതരണം ഉദ്ഘാടനവും നിര്‍വഹിച്ച് യൂക്കാലി കവലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉന്നതിയില്‍ സ്ഥാപിച്ച സോളാര്‍ വിന്‍ഡ് മില്ലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ സോളാര്‍ വിളക്കുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു. പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഡോ.രേണുരാജ് ആധാരങ്ങള്‍ വിതരണം ചെയ്തു.
DeToor reflective wanderings…