കല്‍പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി നാല് യുവാക്കള്‍ പോലീസ് പിടിയില്‍. പിണങ്ങോട് പള്ളിമാലിന്‍ മുഹമ്മദ് സഫ്വാന്‍(30), വെങ്ങപ്പള്ളി പനന്തറ അബ്ദുള്‍സമദ്(29), പിണങ്ങോട് പള്ളിയാല്‍ അജ്മല്‍ നിസാം(30), പിണങ്ങോട് പീച്ചന്‍വീടന്‍ റിജു മിലാന്‍(30)എന്നിവരാണ് പിണങ്ങോട് കനിയില്‍പടിയില്‍ കഴിഞ്ഞ ദിവസം 0.23 ഗ്രാം എംഡിഎംഎയും കഞ്ചാവുനിറച്ച സിഗരറ്റും സഹിതം അറസ്റ്റിലായത്. കനിയില്‍പടിയില്‍ പരിശോധനയിലാണ് ഇവരുടെ പക്കല്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്.
Comments
DeToor reflective wanderings…