Tuesday , March 3 2026, 2:35 pm

News

യു.ഡി.എഫിന് നിലമ്പൂരിൽ വെൽഫെയർ വെട്ട്

ബിൻസി പാലത്ത് അവസാന വെടിക്കെട്ട് രണ്ടാം റൗണ്ടിൽ ഇറങ്ങി നിലമ്പൂരിൽ .തിരഞ്ഞെടുപ്പ് സസ്പെൻസ് കളഞ്ഞു കുളിച്ചത് വെൽഫെയർ പാർട്ടി .എന്നു വെച്ചാൽ ജമാ അത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രൂപം. ഇവരുടെ പിന്തുണ യു ഡി എഫിന് . ഈ അരി പുതിയതല്ലെന്ന് ഷൗക്കത്ത് തന്നെ പറയുന്നു. രാഹുൽ ഗാന്ധിക്കും പിന്നെ പ്രിയങ്കക്കും തിളപ്പിച്ചിട്ടുണ്ട്. 2006 തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് തൊട്ടിങ്ങോട്ട് പക്ഷെ ഇടതുമുന്നണിക്കൊപ്പം തന്നെയായിരുന്നു യാത്ര .ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞപ്പോഴാണ് …

Read More »

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് തീരദേശത്തു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാളെ മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായേക്കും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് …

Read More »

മൾട്ടി പ്ളക്സുകൾക്ക് മൂക്കുകയറിടാൻ കോടതി

സംസ്ഥാനത്തെ മൾട്ടിപ്പളക് സ് സിനിമാശാലകൾക്ക് നിയന്ത്രണം വേണമെന്ന ഹരജിയിൽ കേരള ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു . തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടുന്നുവെന്ന് പരാതിപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി .ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. സർക്കാർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. സിനിമാ പ്രദർശനം സാംസ്കാരിക പ്രവർത്തനമായി കാണണം. ഇക്കാര്യത്തിൽ അയൽ സംസ്ഥാനങ്ങളുടെ മാതൃകയും ഹരജിയിൽ ചൂണ്ടികാണിക്കുന്നു, ജസ്റ്റിസുമാരായ നിതിൻ ജംദാർ, ബസന്ത് ബാലാജി എന്നിവരുടെ …

Read More »

ഇനി എഴു ദിവസം മഴ കാലവർഷം തിരിച്ചെത്തുന്നു

ഈ മാസം 14 ന് കണ്ണൂർ ,കാസർകോട് ജില്ലക്കാർ ശ്രദ്ധിക്കുക .അതി തീവ്ര മഴയായിരിക്കും ഈ ജില്ല കളിൽ .ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട് മലപ്പുറം ,കോഴിക്കോട്, വയനാട് ജില്ലക്കാർക്ക് അതി ശക്തമായ മഴ കിട്ടും. 14 ന് സംസ്ഥാനത്തിന് മുകളിലായി അതി ശക്തമായ കാറ്റും വീശിയടിക്കും. തിരിച്ചെത്തുന്ന കാലവർഷം ഏഴു ദിവസം വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Read More »

പച്ചതുരുത്തായി ജോയി മാത്യു നിലമ്പൂരിൽ

ബിൻസി പാലത്ത് പച്ചതുരുത്തായി ജോയി മാത്യു എത്തി, നിലമ്പൂരിൽ . യു.ഡി.എഫ് പ്രചാരണ വാഹനത്തിൽ കയറി.എന്നാലും ഈ യു.ഡി എഫിന് ഇതെന്ത് പറ്റി? സാഹിത്യം , സംസ്കാരം , ബുദ്ധിജീവി വാർപ്പിൽ ആൾക്ഷാമമായോ?നിലമ്പൂരിൽ വോട്ടവകാശം ഇല്ലാതെ പോയതിൻ്റെ പേരിൽ ഇടനെഞ്ച് വിങ്ങുന്ന ഇത്തരക്കാരെ കൊണ്ട് കേരളം നിറഞ്ഞിരിക്കുമ്പോഴാണ് യു.ഡി. എഫിൻ്റെ റേഷൻ . നിലമ്പൂരിൽ വോട്ടുണ്ടായിരുന്നുവെങ്കിൽ ഇടതു മുന്നണിക്ക് ചെയ്യാമായിരുന്നുവെന്ന ജയൻ സ്റ്റൈൽ പൊളിറ്റിക്കൽ ഡിസ്കോഴ്സ് കൊണ്ട് കേരളമാകെ ചുവന്നു …

Read More »

കനത്തമഴ വരുന്നു; വ്യാഴാഴ്ച വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളില്‍ വ്യഴാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും. വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും

Read More »

കോഴിക്കോട് ചരക്ക് കപ്പലില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 45 മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ ചരക്ക് കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലില്‍ 22 ജീവനക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും നേവിയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലില്‍ അപകടകരമായ രാസവസ്ഥുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ തീപിടിത്തം ഉണ്ടായപ്പോള്‍ കടലിലേക്ക് ചാടിയെന്നാണ് നാവികസേന അറിയിച്ചത്. ഇവരെ കോസ്റ്റ് …

Read More »

രാജ്യത്ത് 6000 കടന്ന് കോവിഡ് ; കേരളത്തിൽ 2000ത്തിനടുത്ത് കേസുകൾ

ന്യൂദൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു. പുതുതായി 769 കേസുകൾ കൂടെയാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. അതേസമയം, കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയത്തിൻറെ റിപ്പോർട്ട് പ്രാകാരം ഗുജറാത്തും പശ്ചിമ ബംഗാളും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് നിലവിൽ കേരളത്തിലാണ്. നിലവിൽ 6133 ആക്ടീവ് കോവിഡ് കേസുകളും 6 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് …

Read More »

കണ്ണൂരില്‍ ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് പരിശോധിക്കുന്നതിനിടെ ബസ് പിന്നിലേക്ക് വരികയായിരുന്നു. അപകടം നടന്ന് ഏറെ നേരം കഴിഞ്ഞാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സുകുമാരനെ …

Read More »

‘ഒന്നോ രണ്ടോ രൂപ തന്ന് സഹായിക്കണം’; മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പി.വി അന്‍വര്‍. നല്‍കുന്ന ഓരോ രൂപയും ധാര്‍മിക പിന്തുണ ആയിരിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ധനസഹായം അഭ്യര്‍ഥിച്ച് കൊണ്ടുള്ള വീഡിയോ പി.വി അന്‍വര്‍ പങ്കുവെച്ചത്. അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒരു രൂപയോ പത്ത് രൂപയോ തന്ന് നിലമ്പൂരിലെ വോട്ടര്‍മാര്‍ സഹായിക്കണമെന്നും പണം നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും അന്‍വര്‍ വിഡിയോയില്‍ പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച …

Read More »