Thursday , June 26 2025, 10:06 am

Culture

കാസര്‍കോട് ജില്ലയുടെ ഔദോഗിക പുഷ്പം പൂത്താളി ഏഷ്യാ വന്‍കരയില്‍ ഉത്തര കേരളത്തില്‍ മാത്രം

സജീവ് ഉച്ചക്കാവിൽ ഏഷ്യാ വന്‍കരയില്‍ കേരളത്തില്‍ കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളിലെ ചെറിയ നാലു ദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വ ജലസസ്യമാണ് പൂത്താളി. വംശനാശത്തിന്റെ വക്കില്‍ 2012 ല്‍ ആണ് ഇവയെ കണ്ടെത്തി തിരിച്ചറിഞ്ഞത്. ചീമേനിയില്‍ പയ്യന്നൂര്‍ റോഡരികില്‍ തോട്ടുവാളി എന്ന ഭാഗത്തു വച്ച് റബ്ബര്‍ തോട്ടത്തിലൂടെ ഒഴുകുന്ന തോടില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അതുലിനോടൊപ്പം ആണ് പോളത്താളി എന്നും വിളിക്കുന്ന ഈ സസ്യത്തെ കാണുന്നത് തോട്ടില്‍ താളി തേച്ച മുടി അഴിച്ചിട്ട് …

Read More »

കേരളത്തിന്റെ ക്രിക്കറ്റ് തലസ്ഥാനം തലശ്ശേരി ആയത് എങ്ങനെ?

എം.സി വസിഷ്ഠ് കേരളത്തില്‍ ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ തലശ്ശേരിയായിരുന്നു. ക്രിക്കറ്റിന്റെ ആവിര്‍ഭാവവുമായി ബന്ധപ്പെട്ട നാടോടിക്കഥകളില്‍ പ്രധാനപ്പെട്ടത് ആര്‍തര്‍ വെല്ലസ്ലിയുമായും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ക്യാപ്ടന്‍ കോളിന്‍ കൗഡ്രിയുമായും ബന്ധപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണത്തിന് നിരന്തരം തലവേദന സൃഷ്ടിച്ച കോട്ടയം സ്വരൂപത്തിലെ കേരളവര്‍മ്മ പഴശ്ശിരാജയുടെ കലാപം അടിച്ചമര്‍ത്താന്‍ (1793-1805) തലശ്ശേരിയിലെത്തിയ ആര്‍തര്‍ വെല്ലസ്ലി തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടു വന്നുവെന്നതാണ് സ്വീകാര്യമായ അഭിപ്രായം. രണ്ടാമത്തേത് 1954 നും 1975 നുമിടയില്‍ ഇംഗ്ലണ്ടിനുവേണ്ടി 114 ടെസ്റ്റ് മത്സരങ്ങള്‍ …

Read More »

കേരളത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം നടന്നത് മലപ്പുറത്ത്; എം.എസ്.പി മൈതാനത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം

എം.സി വസിഷ്ഠ് 1921 ലെ മലബാര്‍ കലാപത്തിന് 10 വര്‍ഷങ്ങള്‍ക്കും മുമ്പാണ് മലപ്പുറത്തെ പോലീസും, പട്ടാളവും തമ്മിലുള്ള ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്. മലബാറിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് മലപ്പുറം ആയിരുന്നു. മലപ്പുറത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് 1884 ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അഥവാ എം.എസ്.പി. രൂപംകൊണ്ടത്. 19, 20 നൂറ്റാണ്ടുകളില്‍ നിരവധി ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ കേന്ദ്രമായിരുന്നു ഇന്നത്ത മലപ്പുറം ജില്ല ഉള്‍പ്പെട്ട ഏറനാട്, വള്ളുവനാട് താലൂക്കുകള്‍. ഇതില്‍ …

Read More »

സമന്വയ സംസ്‌കാരത്തിന്റെ ചരിത്രകാരന്‍

പ്രൊഫ. ശിവദാസന്‍ പി (സീനിയര്‍ പ്രൊഫസര്‍, ചരിത്ര വിഭാഗം, കോഴിക്കോട് സര്‍വകലാശാല) ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിച്ച ചരിത്രകാരനായ പ്രൊഫ. എം ജി എസ് നാരായണന്റെ വിയോഗം ഏവര്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പുതുതലമുറ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപനകാലത്തെ അടിത്തറയിടുന്ന പ്രവര്‍ത്തനത്തിനൊപ്പം അക്കാദമിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ചരിത്രകാരനായി വളരാന്‍ പ്രൊഫ. എം ജി എസ് …

Read More »

ബിനാലെ @ ഷാർജ

ലോകോത്തര കലാകാരന്മാർ ഒത്തുകൂടുന്ന ഷാർജ ബിനാലെയിൽ ഇന്ത്യക്കാരായ റീന സൈനി കല്ലാട്ട്, ലാവണ്യ മണി, മിത്തു സെൻ, സ്മിത ഷർമ്മ, വിവൻ സുന്ദരം എന്നിവരുടെ പേരുകൾ കാണുകയുണ്ടായി.   സോമൻ. പി ദുബൈ ഖിസൈസിലെ താമസ സ്ഥലത്ത് നിന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ എന്ന സ്ഥലം ഗൂഗ്ൾ മാപ്പിൻ്റെ സഹായത്തോടെ കാറിലെ വിഡിയോയിൽ സെറ്റ് ചെയ്ത് ഞാൻ കുടുംബത്തോടൊപ്പം ഷാർജ ബിനാലെ സന്ദർശിക്കാൻ പുറപ്പെട്ടു. മരുമകനാണ് സാരഥി. 30-40 മിനുറ്റ് …

Read More »

കനലിൽ ചുട്ട ആത്മാക്കൾ

കനലാട്ടം ആചരിക്കുന്ന ദിവസം കന്യകമാർ ഗ്രാമത്തിലെ കിണറിൽ നിന്നും “നിശബ്ദ ജലം” കുടിച്ചതിന് ശേഷം കിണറിൽ നിന്നെടുത്ത ഒരു കുടം വെള്ളം വീടിന് പുറത്ത് വെക്കുന്നു. സൽഗുണമുള്ള വരനെ ലഭിക്കുവാൻ കന്യകമാർ കുടത്തിലെ വെള്ളത്തിൽ ഒരു ഭാഗ്യ വസ്തു/ വശീകരണ വസ്തു നിക്ഷേപിക്കുന്നു. പിന്നീട് ആ കുടത്തിലെ വെള്ളം കൊണ്ട് നിലാവെളിച്ചത്തിൽ കുളിക്കുന്നു. Greek letters-31   ജോൺസ് മാത്യു 2021 ൽ ലോകരാജ്യങ്ങളിൽ കോവിഡ് വൈറസ് മരണഗീതവുമായി ജൈത്രയാത്ര …

Read More »

നമ്പൂതിരിയെ കണ്ട നാൾ

50 വർഷം കാത്തിരുന്ന് സംഭവിച്ച ഒരു കൂടിക്കാഴ്ച്ചയെക്കുറിച്ച് ജോൺസ് മാത്യു എഴുതുന്നു. തന്റെ കലാജീവിതത്തിൽ മുന്നേ നടന്നവരും മോഹിപ്പിച്ചവരുമായവരുടെ കൂട്ടത്തിൽ നമ്പൂതിരി മുന്നേ തന്നെയുണ്ടെന്നും ജോൺസ് പറയുന്നു. ദശാബ്ദങ്ങളായി വരയും എഴുത്തു മായി ഗ്രീസിൽ കഴിയുന്ന ജോൺസന്റെ സംവേദനശീലങ്ങളിലും കാഴ്ചപ്പാടുകളിലും ആഗോളമായൊരു സൗന്ദര്യശാസ്ത്രാനുഭവത്തിന്റെ ഉറപ്പുകളുണ്ട്. നമ്പൂതിരിയെ വാക്കുകളിൽ വരയുന്നതിലും അദ്ദേഹത്തിന് ഈ വിശേഷാൽ അനുഭവ പരിസരം കൂട്ടായുണ്ട് ‘    ജോൺസ് മാത്യു 2022 ഡിസംബറിലാണ് കലാകാരൻ നമ്പൂതിരിയെ സന്ദർശിക്കുന്നതിന് …

Read More »

മുതലമടയുടെ മധുരം

കൃഷിവകുപ്പുൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ഞാൻ മുതലമടയിലെത്തുന്നത്. മാങ്കോസിറ്റിയാകാത്ത മുതലമട. പാലക്കാടൻ രാശി പറന്ന വെളിമ്പറമ്പുകൾ ഏറെയും. കരിങ്കണ്ണിനെ കാത്തു കിടക്കുന്ന ഒറ്റപ്പെട്ട തോട്ടങ്ങളും.   ആശ കാമ്പുറത്ത് സൂര്യൻ വന്നതേയുള്ളൂ. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് പുറത്തു വന്നപ്പോഴാണ്, ഗോപിയേട്ടൻ. നിറഞ്ഞ ചിരിയോടെ പറഞ്ഞു, ” നേരത്തെ എഴുന്നേൽക്കുന്ന ആളാണ് എന്നറിയാം.അതാണ് ധൈര്യത്തിൽ വന്നത്. എട്ടു മണിക്ക് രജിസ്ട്രാർ ആപ്പിസിൽ എത്തണം. അതിനു മുൻപ് കാണണം, കാര്യം പറയണം എന്ന് തോന്നി. …

Read More »

ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

എം എൻ കാരശ്ശേരി ആനന്ദം ആവശ്യമുള്ളവർ മാത്രം ഈ കുറിപ്പ് വായിച്ചാൽ മതി.ആനന്ദം ആവശ്യമില്ലാത്തവർ ഉണ്ടാവുമോ? എത്രയോ പേർക്ക് സന്തോഷം എന്താണെന്ന് അറിയില്ല. എവിടെ കണ്ടെത്താം എന്നുമറിയില്ല. എന്തു കൊണ്ടാണ് അവർ പണം പ്രശസ്തി, അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് ആനന്ദം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നത്?. അവ നേടാൻ വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തതും. അവരിൽ ഏറെ പേരും എത്ര കിട്ടിയാലും മതിയാവാത്ത അമ്മാതിരി കാര്യങ്ങൾ ആലോചിച്ച് നിരാശയിലും വിഷാദത്തിലും ചെന്ന് …

Read More »