Saturday , August 2 2025, 6:15 am

jacob thomas

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ …

Read More »

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു. അദ്ദേഹം ഐഎസ്ആർഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 -2009 കാലത്ത് രാജ്യ സഭാംഗമായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More »

വൈറൽ പനിയിലൂടെ വൈറലായി വിശാൽ

മദ​ഗജരാജ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ തമിഴ് നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ചയായിരുന്നു.എന്നാൽ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നു വിശാൽ പറയുന്നു സ്പീച്ചിനായി മൈക്ക് കയ്യിലെടുക്കുമ്പോൾ വിറക്കുകയും നാക്ക് കുഴയുകയും ചെയ്ത വിശാലിനെ സങ്കടത്തോടെയാണ് ആരാധകർ നോക്കിയത്..12 വർഷം കഴിഞ്ഞു വരുന്ന …

Read More »

മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങിയ ബോളിവുഡ് ഡാൻസർ മുങ്ങിമരിച്ചു

മുംബൈ : ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങി മരിച്ചു. മേക്കപ്പ് കഴുകിക്കളയാൻ നദിയിൽ ഇറങ്ങി; ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചുസൗരഭ് ശർമ (26)യാണ് മരിച്ചത്. മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോളാണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് കേസെടുത്തു. …

Read More »

ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ ഡ്രയറിൽ നിന്ന് വിഷപ്പുക ശ്വസിച്ച് മരണം

ലക്നൗ: ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യങ്ങൾ പൊടിക്കുന്ന മില്ലിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലിലെ ഡ്രയറിൽ നിന്നാണ് വിഷവാതകം പുറത്തുവന്നതെന്നാണ് വിവരം. ഡ്രയറിൽ തീപിടിച്ചതിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ബറൈചിലെ രാജ്‍ഗർഹിയ റൈസ് മില്ലിലാണ് സംഭവം.ഡ്രയറിൽ നിന്ന് പുക പുറത്തുവന്നതോടെ എന്താണ് സംഭവിച്ചതെന്ന് നോക്കാൻ എട്ട് ജീവനക്കാർ അടുത്തേക്ക് ചെല്ലുകയായിരുന്നു എന്നാണ് ഫയർ ഓഫീസർ അറിയിച്ചത്. മില്ലിൽ തീപിടിച്ചുവെന്ന വിവരത്തെ …

Read More »

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര

ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര; 704 കിലോമീറ്റര്‍, സ്‌റ്റോപ്പില്ല, സീറ്റില്ല, വെള്ളംപോലുമില്ല തികച്ചും വ്യത്യസ്തമായ ഒരു ട്രെയിന്‍ യാത്ര,  3 കിലോമീറ്റര്‍ വരെ നീളുന്ന മൗറിറ്റാനിയയിലെ Iron Ore Train (ഇരുമ്പയിര് ട്രെയിന്‍) ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളില്‍ ഒന്നാണ്. വലിയ അളവില്‍ ഇരുമ്പയിര് വഹിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഈ ട്രെയിന്‍ നിര്‍ത്താതെ സഞ്ചരിക്കുന്നു.പശ്ചിമാഫ്രിക്കയിലെ വിശാലവും വരണ്ടതുമായ രാജ്യമായ മൗറിറ്റാനിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ …

Read More »

യുവതിയെ നഗ്നയാക്കി ചിത്രം പകർത്തിയ ആൺ സുഹൃത്ത് പിടിയിൽ

കോഴിക്കോട്:യുവതിയെ ന​ഗ്നയാക്കി ചിത്രം പകർത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പിടിയിൽ .വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തിയത്.  കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. വയനാട് സ്വദേശിയാണ് സ്ത്രീ.സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇവർക്കൊപ്പമെത്തി. തുടർന്ന് നാല് പേരും കുന്നമം​ഗലം ഭാ​ഗത്തുള്ള വീട്ടിലെത്തുകയും ഇവിടെ വെച്ചാണ് …

Read More »

ആധാർ കാർഡിൽ സർനെയിം മാറ്റാനുള്ള പുതിയ നിയമങ്ങൾ ഇവയാണ്

   നിയമങ്ങള്‍ അനുസരിച്ച് ആധാര്‍ കാര്‍ഡിലെ പേര് രണ്ട് തവണ മാറ്റാം. സര്‍നെയിം മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രമാണ് ആവശ്യം.ആധാര്‍കാര്‍ഡില്‍ രണ്ട് തവണ മാത്രമേ പേര് മാറ്റാന്‍ കഴിയൂ എന്ന് ഓര്‍മിക്കുക. ആദ്യം UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക. വെബ്‌സൈറ്റില്‍ ‘ എന്റെ ആധാര്‍’ വിഭാഗത്തില്‍ പോയി നിങ്ങളുടെ ആധാര്‍ നമ്പറും OTP യും നല്‍കി …

Read More »

എന്‍ രാമചന്ദ്രന് വിട ; സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് ആരംഭിച്ച പൊതുദര്‍ശനം 9 വരെ നീളും. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് …

Read More »

നടിമാർക്കെതിരെ അശ്ലീല പരാമർശം;സന്തോഷ് വർക്കിക്കെതിരെ നടി ഉഷ ഹസീന

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന.നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന തന്റ പരാതിയിൽ ആവശ്യപ്പെട്ടു. ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. …

Read More »