തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി …
Read More »ഗൂഗ്ൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പണി വരും; സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്രം
ഗൂഗ്ൾ ക്രോമിന്റെ ചില പഴയ വേർഷനുകളിൽ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം. മാക്, പിസി, ലാപ്‌ടോപ്പ് എന്നിവയിൽ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. തട്ടിപ്പുകാർക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം വിദൂരങ്ങളിൽനിന്ന് കൈവശപ്പെടുത്താൻ വഴിയൊരുക്കുന്ന സുരക്ഷ പ്രശ്നം കണ്ടെത്തിയെന്നാണ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പു നൽകുന്നത്. വിൻഡോസ്, മാക്, ലിനക്സ് ഒ.എസുകളെല്ലാം ഭീഷണിയിലാണെന്നും ക്രോം …
Read More »ഈ മൂന്ന് പാനീയങ്ങൾ കുടിക്കുന്നവരിൽ അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്ന് പഠനം: എങ്ങനെ ഇതിനെ മറികടക്കാം
ഡയറ്റ് സോഡ, പഞ്ചസാരയിട്ട കോഫി, രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്നത്, ഇത്തരം കാര്യങ്ങൾ പതിവാകിയവരാണോ നിങ്ങൾ, എന്നാൽ ഇത്തരം പാനീയങ്ങൾ ചെറിയ അളവിൽ കുടിക്കുന്നത് പോലും അൽഷിമേഴ്‌സ് രോഗ സാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ പാനീയങ്ങൾ വല്ലപ്പോഴും കുടിച്ചാൽ പോലും അത് അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുമെന്നാണ് ന്യൂറോ സയന്റിസ്റ്റ് റോബർട്ട് ഡബ്ല്യു.ബി. ലവ് പറയുന്നത്. ഡയറ്റ് സോഡ പഞ്ചസാര ഉപക്ഷിക്കുന്നവർക്കുള്ള സുരക്ഷിതമായ പാനീയമായാണ് ഡയറ്റ് സോഡയെ കണക്കാക്കുന്നത്. രക്തത്തിലെ …
Read More »ഗൂഗിൾ പേ, ഫോൺ പേ ആപ്പുകൾക്കും വ്യാജൻ; വ്യാപരികൾക്ക് മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്മെന്‍റ് ആപ്പുകൾക്കും വ്യാജൻ. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപരികൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് വ്യാജ പേയ്‌മെന്റ് ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റുകളിൽ പണം അക്കൗണ്ടിൽ എത്തിയെന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണമെന്ന് പൊലീസ് അറിയിച്ചു. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി പണം അയച്ചതായി …
Read More »കണ്ണില്ലാ ക്രൂരത: ആലുവയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി;അമ്മക്കെതിരെ കൊലക്കുറ്റം
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തി രച്ചിലിന് ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അമ്മയോടൊപ്പം യാത്ര ചെയ്ത കുട്ടിയെ കാണാനില്ലെന്ന വാർത്ത പുറത്ത് വന്നത്. യാത്രക്കിടെ കുട്ടിയെ നഷ്ടമായെന്നാണ് അമ്മ തുടക്കത്തിൽ മൊഴി നൽകിയത്. പിന്നീട് പലതവണ മൊഴി മാറ്റിയെങ്കിലും ഒടുവിൽ കുട്ടിയെ പാലത്തിന് മുകളിൽ നിന്ന് …
Read More »സാംസങിൻ്റെ സേഫ്റ്റി ട്രക്കുകൾ
മുന്നിൽ വയർലെസ് ക്യാമറകൾ . ദൃശ്യങ്ങൾ പിന്നിലെ വീഡിയോവോളിൽ .പിന്നാലെ വരുന്ന വാഹനങ്ങൾക്ക് ഇനി കാഴ്ച മറയില്ല. ഇരട്ട ലൈൻ റോഡുകളിൽ മുന്നിൽ ഓടുന്ന ട്രക്കുകൾ ഉണ്ടാക്കുന്ന കാഴ്ച തടസ്സങ്ങൾ ഒഴിവാക്കാനാണ് സാംസങ് പരീക്ഷണം . അശ്രദ്ധമായ ഓവർ ടേക്കിങ്ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഇതോടെ പരിഹാരമാവും. 2015 ൽ സാംസങ് വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പിലാണ് അർജൻ്റീനയിൽ റോഡ് പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. പിന്നിലെ വീഡിയോ വോളിൽ നാല് എൽ സി ഡി സ്ക്രീനുകളാണുണ്ടാവുക .
Read More »ട്രെയിൻ യാത്രക്ക് സൂപ്പർ ആപ്പ്
റെയിൽവെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലേക്ക് മാറ്റാൻ സൂപ്പർ ആപ്പ് റെഡിയായി. Swarail എന്ന പേരിൽ ഗൂഗിൾ പ്ളേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും കയറിയാൽ കിട്ടും. നിലവിലുള്ള ഐ ആർ ടി സി അക്കൗണ്ടിൽ ലോഗിൻ ചെയ്താലും മതിയാവും. വിവിധ പ്ളാറ്റുഫോമുകളിൽ ലഭ്യമായ റെയിൽ സേവനങ്ങൾ ഒരൊറ്റ ആപ്പിലേക്ക് സംയോജിപ്പിച്ചിരിക്കയാണ്. അൺറിസർവ് ടിക്കറ്റുകളും പ്ളാറ്റ്ഫോം ടിക്കറ്റുകളും ഈ ആപ്പിൽ ലഭ്യമാണ്. പി.എൻ ആർ സ്റ്റാറ്റ്സ് അറിയാം. ഭക്ഷണം ഓർഡർ ചെയ്യാം പരാതികൾ …
Read More »കോവിഡ്19 ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് വരുത്തിയെന്ന് പഠനം
മുംബൈ: കോവിഡ്19 മഹാമാരി മൂലം 2021ല്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കോവിഡിന് പിന്നാലെ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തെ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ 70.4 വര്‍ഷമായിരുന്ന രാജ്യത്തിന്റെ മൊത്തത്തിലുള്ള ആയുര്‍ദൈര്‍ഘ്യം 2021ല്‍ 68.8 വര്‍ഷമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിയോണറിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെ (ഐ.ഐ.പി.എസ്) ഗവേഷകര്‍ നടത്തിയ പഠനത്തിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കോവിഡ് മഹാമാരി ഏകദേശം ഒരു ദശാബ്ദക്കാലത്തെ …
Read More »ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു
കല്‍പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു. താത്കാലികമായി പുനരധിവസിപ്പിച്ച ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വീട്ടുവാടകയും ഉപജീവന ദിനബത്തയും മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു ദുരന്തബാധിതര്‍ പങ്കെടുത്തു. പ്രകടനമായി എത്തിയ ദുരന്തബാധിതരെ താലൂക്ക് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനു കാരണമായി. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം മണിക്കൂറിലേറെ നീണ്ടു. നിവൃത്തിയില്ലാതെയാണ് താലൂക്ക് …
Read More »കോഴിക്കോട് മാമ്പുഴയില്‍ കയാക്കിങ് ബോട്ട് സര്‍വീസിന് തുടക്കം
കോഴിക്കോട്: കല്ലായിപ്പുഴയുടെ ഭാഗമായ മാമ്പുഴയുടെ ജലടൂറിസം സാധ്യത ഉപയോഗപ്പെടുത്തി സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ മാമ്പുഴ തയ്യാറാകുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭമായാണ് കീഴ്മാട് മാമ്പുഴ പാലത്തിന് സമീപം കയാക്കിങ് ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവിടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ കുറ്റിക്കാട്ടൂര്‍ പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പ്രദേശങ്ങളിലൂടെ കടന്നുപോയി കല്ലായി പുഴയോട് ചേരുന്നു. പുഴയുടെ മുഴുവന്‍ …
Read More »