തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. മേയ് മാസത്തില്‍ 273 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ വരെ നൂറില്‍ താഴെ മാത്രമായിരുന്നു രോഗബാധിതരുടെ എണ്ണം. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടയത്താണ്. ജില്ലയില്‍ 82 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ …
Read More »പുലി സാന്നിധ്യം: ബത്തേരിയില്‍ വനസേന നിരീക്ഷണം ശക്തമാക്കി
സുല്‍ത്താന്‍ ബത്തേരി: നഗരത്തില്‍ പുലി സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ വനസേന നിരീക്ഷണം ശക്തമാക്കി. പുലി ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആര്‍.ആര്‍.ടിയും ഇരുളം സ്റ്റേഷനില്‍നിന്നുള്ള വനസേനാംഗങ്ങളും ഇന്നു രാവിലെ മുതല്‍ പരിശോധന നടത്തിവരികയാണ്. വെള്ളിയാഴ്ച രാത്രി സെന്റ് ജോസഫ്സ് സ്‌കൂളിനു സമീപം പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ വരെ പട്രോളിങ് നടത്തിയിരുന്നു.
Read More »സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വിലക്ക്; കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ടടക്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആയതിനാല്‍ ഇന്നലെ രാത്രിയോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ബീച്ചിലും യാത്രക്കാര്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. …
Read More »കൊടുവാള്‍ കാട്ടി ഭീഷണി; കണ്ണൂരില്‍ ഏട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മര്‍ദനം. എന്നാല്‍ ദൃശ്യങ്ങള്‍ പ്രാങ്ക് വിഡിയോക്കായി ചിത്രീകരിച്ചതാണെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അമ്മ തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും മകള്‍ പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലങ്കടവ് സ്വദേശിയായ മാമച്ചനെന്ന് വിളിക്കുന്ന ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ …
Read More »വയനാട് കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു
പുല്‍പള്ളി: വയനാട്ടിലെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍പ്പെട്ട കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ നാല് വയസുള്ള ആടിനെയാണ് പുലി കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപം കൂട്ടില്‍നിന്നാണ് പുലി ആടിനെ പിടിച്ചത്. രണ്ടു ദിവസം മുമ്പ് ഇതേ ആടിന്റെ രണ്ട് കുഞ്ഞുങ്ങളെ പുലി പിടിച്ചിരുന്നു. വനസേനാംഗങ്ങള്‍ രാവിലെ സ്ഥലത്ത് നിരീക്ഷണം നടത്തി. ജനവാസമേഖലയില്‍ ഭീതി പരത്തുന്ന പുലിയെ പിടിക്കാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പുലി …
Read More »സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശം
തിരുവനന്തപുരം: കാലവര്‍ഷം ഇന്ന് കര തൊടാനിരിക്കെ സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപാക നാശനഷ്ടം. എല്ലാ ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് ഇടവിട്ട സമയങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് നല്ലളത്ത് 100 കെ.വി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലം പൊത്താതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടവര്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട് മലയോര മേഖലകളിലെല്ലാം ഇന്നലെ മുതല്‍ …
Read More »സംസ്ഥാനത്ത് കനത്ത മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങള്‍ക്ക് മഴ കാരണമായേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. …
Read More »‘ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കി’: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ദേശീയപാത നിര്‍മാണ കമ്പനികള്‍ ബി.ജെ.പിക്ക് പണം നല്‍കിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കരാര്‍ നല്‍കിയ കമ്പനികളില്‍ പലതും ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനികളാണെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ദേശീയപാതകളില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത്. ശാസ്ത്രീയമായ നിര്‍മാണമല്ല നടക്കുന്നതെന്നും മണ്ണിന്റെ ഉറപ്പ് പോലും പരിശോധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഡി.പി.ആര്‍ തയ്യാറാക്കുന്നത് മുതല്‍ …
Read More »മിനി സ്‌ട്രോക്ക് മുന്നറിയിപ്പ് മാത്രം
ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്കിനെയാണ് മിനി സ്‌ട്രോക്ക് എന്നു പറയുന്നത്. പക്ഷാഘാതത്തിന് മുന്നേയാണ് ഇവനെത്തുന്നത്. കിടപ്പിലാവാന്‍ മണിക്കൂറുകളോ മാസങ്ങളോ അതല്ലെങ്കില്‍ ആഴ്ചകളേ വേണ്ടി വരുള്ളൂ. പെട്ടെന്നുള്ള തലവേദന, ശരീരത്തിന്റെ ഒരു ഭാഗം മരവിക്കുക, നടക്കുമ്പോള്‍ വേച്ചു പോവുക, ഭക്ഷണം ഇറക്കാനുള്ള പ്രയാസം ഇവയാണ് രോഗ ലക്ഷണങ്ങള്‍. ഇവ കണ്ടു തുടങ്ങിയാല്‍ നിര്‍ബന്ധമായും മിനി സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തിരമായി ആശുപത്രിയിലെത്തണം. അത് മാത്രമാണ് പരിഹാരം. പക്ഷാഘാതം അതിജീവിച്ചാലും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അവശേഷിക്കും. മൂത്രനാളത്തില്‍ …
Read More »5.2 കിലോമീറ്റര്‍ നീളത്തില്‍ ഒരു റോപ് വേ; പറഞ്ഞു വന്നാല്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയതാണിത്
രാജ്യത്തെ ഏറ്റവും നീളമേറിയ റോപ് വേ ഡെറാഡൂണില്‍ ഒരുങ്ങുന്നു. 5.2 കിലോമീറ്റര്‍ നീളത്തിലാണ് റോപ് വേ നിര്‍മിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ റോപ് വേ ആയിരിക്കും ഡെറാഡൂണില്‍ വരാന്‍ പോകുന്നത്. യൂറോപ്യന്‍ സാങ്കേതികവിദ്യയിലും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് റോപ് വേ നിര്‍മിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ മുതല്‍ മസൂറി വരെ 20 മിനിറ്റ് കൊണ്ട് ഇത് ഓടിയെത്തും. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളുടെ അതിഗംഭീരമായ ആകാശക്കാഴ്ച്ചയാണ് റോപ് വേ …
Read More »